സുഡാനിയ്ക്ക് ശേഷം സക്കരിയ്യ- മുഹ്സിൻ കൂട്ട്കെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു!! 'കാക്ക 921'...
മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന ചത്രമായ കാക്കതൊള്ളായിരത്തി ഇരുപത്തൊന്ന് അല്ലെങ്കിൽ കാക്ക921 എന്നാണ് ചിത്രത്തിന്റെ പേര്
കാൽപ്പന്തിന്റേയും മലപ്പുറം കാരുടേയും കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സക്കരിയ്യ വീണ്ടും തിരക്കഥ എഴുതുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ കെ എൽ 10 പത്ത് എന്ന ചിത്രത്തിനു ശേഷം മുഹ്സിൻ പരാരി സംവിധാനം ചെയ്യുന്ന ചത്രമായ കാക്കതൊള്ളായിരത്തി ഇരുപത്തൊന്ന് അല്ലെങ്കിൽ കാക്ക921 എന്ന ചിത്രത്തിനു വേണ്ടിയാണ് സക്കരിയ്യ തിരക്കഥ എഴുതുന്നത്. പുതിയ ചിത്രത്തിനെ കുറിച്ചും ചിത്രത്തിന്റെ പേരും മുഹ്സിൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ.എഴുത്ത് നമ്മുടെ സ്വന്തം സകരിയയും കൂടെ ഞാനും.നി൪മ്മാണം ഈ- ഫോർ എന്റർടെയ്മെന്റ് ( E4 Entertainment) ഈ സാഹസത്തിന് സാരഥ്യം ഏറ്റെടുത്ത അതി സാഹസികനായ സി.വി. സാരഥി ക്ക് പെരുത്ത് നന്ദി.കൂടുതൽ വിവരങ്ങൾ പിന്നാലെ. പിന്തുണയും പ്രാർത്ഥനയും തേടുന്നു- മുഹ്സിൽ ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യ ചോദ്യം ബിക്കിനിയിൽ അഭിനയിക്കാമോ? ബോളിവുഡിൽ നിന്നെത്തുന്ന ഓഫറുകളെ കുറിച്ച് അമല
സൗബിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയത് സംവിധായകനുമായ സക്കരിയ- മുഹമ്മദും മുഹ്സിനും ചേര്‍ന്നാണ് . സുഡാനി സൂപ്പർ ഡ്യൂപ്പർ ഹിറ്റായതിനു പിന്നാലെ മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്. കാക്ക921 ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് മുഹ്സിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.


Click it and Unblock the Notifications











