കടുവയിലെ വേഷം നിരസിച്ചു, കറുത്തവര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരല്ല: മൂര്‍

കള എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ മലയാള സിനിമയെ ഞെട്ടിച്ച താരമാണ് മൂര്‍. ടൊവിനോ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ മൂറിന്റെ പ്രകടനത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ച. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ഇതോടെ ചിത്രവും മൂറിന്റെ പ്രകടനവുമെല്ലാം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയായ കടുവയിലേക്കും തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നാണ് മൂര്‍ പറയുന്നത്. എന്നാല്‍ താന്‍ ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിനുള്ള കാരണവും താരം പറയുന്നുണ്ട്. ചിത്രത്തിലേത് നായകന്റെ അടികൊണ്ട് വീഴുന്ന കഥാപാത്രമായിരുന്നു. കറുത്തവര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ തനിക്ക് അന്നും ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് മൂര്‍ പറയുന്നത്.

Kala

നല്ല കഥാപാത്രങ്ങള്‍ വരുന്നത് വരെ കാത്തിരിക്കുമെന്നും അതുവരെ ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മൂര്‍ പറയുന്നു. കളയിലെ മൂറിന്റെ കഥാപാത്രവും പ്രകടനവും ഏറെ പ്രശംസ നേടിക്കൊടുത്തതായിരുന്നു. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടേയും സൈന പ്ലേയിലൂടേയുമാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

Recommended Video

Kala Movie Theatre Response | FilmiBeat Malayalam

രോഹിത് വിഎസ് ആണ് കള സംവിധാനം ചെയ്തിരിക്കുന്നത്. മൂറും ടൊവിനോ തോമസുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്, എന്നീ സിനിമകളുടെ സംവിധായകനാണ് രോഹിത്. അതേസമയം ഇന്നലെ കള പ്രൈമില്‍ നിന്നും അപ്രതക്ഷ്യമായത് ചര്‍ച്ചയായിരുന്നു. പിന്നീട് തിരികെ വരികയും ചെയ്തിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം.

More from Filmibeat

Read more about: kala tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X