അച്ഛന്റെ പെട്ടന്നുള്ള മരണം തളര്‍ത്തി, രക്ഷിച്ചത് ഗീതു മോഹൻദാസ്... ആ സുന്ദരി പറയുന്നു..
ഒരു കാലഘട്ടത്തിന്റെ ഓര്‍മയാണ് സുന്ദരിയേ വാ.. വെണ്ണിലാവേ വാ എന്ന ആല്‍ബം പാട്ട്. കറുത്ത വട്ടപ്പൊട്ടും തൊട്ട് സൈക്കിളില്‍ വന്നിറങ്ങിയ പോസ്റ്റ് വുമണ്‍ സുന്ദരിയുടെ പ്രണയമാണ് ആ പാട്ടില്‍ കണ്ടത്. സംഗീത ശിവന്‍ എന്ന നടിയും ഈ ആല്‍ബത്തിലൂടെ ഹിറ്റായി.
ആല്‍ബം പാട്ടുകള്‍ക്ക് പുറമെ അഭിനയത്തിലും ഡബ്ബിങിലും തിരക്കിലായിരുന്നു സംഗീത. എന്നാല്‍ അച്ഛന്റെ പെട്ടന്നുള്ള മരണം സംഗീതയെ തകര്‍ത്തു. സിനിമയും അഭിനയവും ഡബ്ബിങും ഒന്നും വേണ്ടെന്ന് കരുതി വീട്ടിലിരിക്കുകയായിരുന്നു സംഗീത. വരുന്ന അവസരങ്ങളെല്ലാം വേണ്ടെന്നു പറഞ്ഞു.

ഈ അവസരത്തിലാണ് ഗീതു മോഹന്‍ദാസിന്റെ ഫോണ്‍ കോള്‍ വന്നത്. ഗീതു ആദ്യമായി സംവിധാനം ചെയ്യുന്ന 'കേള്‍ക്കുന്നുണ്ടോ' എന്ന ചിത്രത്തിലെ ഒരു വേഷത്തിന് വേണ്ടിയായിരുന്നു. അച്ഛന്റെ പെട്ടന്നുള്ള മരണവും മാനസികാവസ്ഥയും സംഗീത ഗീതുവിനെ അറിയിച്ചു.
അടുത്ത ദിവസം ഗീതു സംഗീതയുടെ വീട്ടിലെത്തി. കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി, സിനിമയില്‍ അഭിനയിപ്പിച്ചു. വീണ്ടും സിനിമയില്‍ തിരക്കായി. 2010 ല്‍ വിനുവുമായുള്ള വിവാഹത്തിന് ശേഷം വീണ്ടും ബ്രേക്കെടുത്തു, ദുബായിലേക്ക് പോയി. 2016 ല്‍ മകന്റെ ജനനത്തോടെ സംഗീതയും ഭര്‍ത്താവും നാട്ടില്‍ സ്ഥിരതാമസാമക്കി.
പ്രിയ വാര്യര്‍ക്കും നൂറിന്‍ ഷെരീഫിനുമിടയില്‍ സംഭവിച്ചത്? വെളിപ്പെടുത്തലുമായി സഹതാരം! കാണൂ!
ഇപ്പോള്‍ സീരിയലിലും മറ്റും തിരക്കിലാണ് സംഗീത. ഏഷ്യനെറ്റില്‍ സംരക്ഷണം ചെയ്യുന്ന നീലക്കുയില്‍, മഴവില്‍ മനോരമയില്‍ സംരക്ഷണം ചെയ്യുന്ന സ്ത്രീപദം എന്നീ സീരിയലുകളിലാണ് സുന്ദരിയേ വാ പെണ്‍കുട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications











