ഒളിഞ്ഞിരിക്കുന്ന വാക്കുകള്‍ തേടി അല്ലിയും ഡാഡയും; സുന്ദര ചിത്രം പങ്കുവച്ച് സുപ്രിയ

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് പൃഥ്വിരാജ്. പൃഥ്വിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് പൃഥ്വിയുടെ കുടുംബവും. നിര്‍മ്മാതാവായി പൃഥ്വിയുടെ സിനിമാജീവിതത്തിനൊപ്പം തന്നെ നില്‍ക്കുന്ന സുപ്രിയയേയും മകള്‍ അല്ലി എന്ന അലംകൃതയേയുമെല്ലാം മലയാളികള്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അല്ലി ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്.

മകളുടെ സ്വകാര്യതയെ വളരെയധികം മാനിക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. അതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ മകളുടെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. എങ്കിലും അല്ലിയുടെ കുസൃതികളും മറ്റും അച്ഛനും അമ്മയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കൊറോണയെ കുറിച്ചുള്ള അല്ലിയുടെ കുറിപ്പുകളെല്ലാം ശ്രദ്ധ നേടിയിരുന്നു.

Prithviraj

ഇപ്പോഴിതാ പൃഥ്വിയും മകളുമുള്ളൊരു മനോഹരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. പൃഥ്വിയുടെ നെഞ്ചില്‍ തല വച്ച് കിടക്കുകയാണ് അല്ലി. വെള്ളിയാഴ്ച്ച രാത്രിയിലെ വിനോദം എന്നു പറഞ്ഞാണ് സുപ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒളിച്ചിരിക്കുന്ന വാക്കുകള്‍ കണ്ടെത്തുകയാണ് ഡാഡയും അല്ലിയുമെന്നും സുപ്രിയ പറയുന്നു. ചിത്രം വൈറലായി മാറുകയാണ്.

ആരാധകരുടേയും പ്രിയങ്കരിയാണ് അല്ലി. ലോക്ക്ഡൗണ്‍ കാലത്ത് വിദേശത്ത് കുടുങ്ങിപ്പോയ ഡാഡയെ കാത്തിരിക്കുന്ന അല്ലിയെ കുറിച്ചുള്ള സുപ്രിയയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ നെഞ്ചേറ്റിയിരുന്നു. മകളും പൃഥ്വിയും തമ്മിലുള്ള സ്‌നേഹം ആരുടേയും മനസ് തൊടുന്നതാണ്. നേരത്തേയും ഇരുവരുടേയും ചിത്രങ്ങള്‍ സുപ്രിയ പങ്കുവച്ചിരുന്നു.

Recommended Video

Prithviraj hints that a sequel for Ranam is in the offing

അതേസമയം നിരവധി ചിത്രങ്ങളാണ് പൃഥ്വിയുടേതായി റിലീസ് കാത്തു നില്‍ക്കുന്നത്. ബ്ലസിയുടെ ആടു ജീവിതം മുതല്‍ ജനഗണ മന, കോള്‍ഡ് കേസ്, ഭ്രമം തുടങ്ങിയ സിനിമകളാണ് പൃഥ്വി അഭിനയിച്ച് പുറത്തിറങ്ങാനായി കാത്തിരിക്കുന്നത്. വാരിയന്‍കുന്നന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തോടൊപ്പം എമ്പുരാന്‍ എന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയും തീയേറ്ററുകളിലേക്ക് എത്താനുള്ളതാണ്. ഇതിനിടെ മോഹന്‍ലാലിന്റെ ബാറോസിലും പൃഥ്വിരാജ് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X