അല്ല പാത്തോ ഇജ്ജിപ്പോ എന്തിനുള്ള പുറപ്പാടാ! സുരഭിയുടെ മേക്കോവര്‍ ഹിറ്റ്

ടെലിവിഷന്‍ പരമ്പരയിലൂടെ ജനപ്രീതി നേടുകയും പിന്നീട് ദേശീയ പുരസ്‌കാരമടക്കം നേടുകയും ചെയ്ത നടിയാണ് സുരഭി ലക്ഷ്മി. മലയാളികള്‍ തങ്ങളില്‍ ഒരാളായി സ്‌നേഹിക്കുന്ന താരം. ഇപ്പോഴിതാ സുരഭിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സുരഭി പങ്കുവച്ചിരിക്കുന്നത്.

നേരത്തെ ശരീര സൗന്ദര്യത്തിനായി കാര്യമായൊന്നും ചെയ്യാതിരുന്നയാളായിരുന്നു താനെന്നും എന്നാല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ തുടങ്ങിയതോടെ അതിന്റെ ഗുണം മനസിലായി തുടങ്ങിയെന്നും സുരഭി പറയുന്നു. ആറ്റിട്യൂഡിലുള്ള ഈ മാറ്റത്തിന്റെ കാരണം ദുല്‍ഖര്‍ സല്‍മാന്റെ പേഴ്‌സനല്‍ ട്രെയിനര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണെന്നും സുരഭി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു സുരഭിയുടെ പ്രതികരണം.

Surabhi

ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ടു മുതലേയുള്ള ആഗ്രഹമായിരുന്നു. എന്നാല്‍ വര്‍ക്ക് ഔട്ട് തുടങ്ങിയ ശേഷം മുടങ്ങിപ്പോവുകയായിരുന്നു പതിവ്. ദുല്‍ഖര്‍ സിനിമ കുറുപ്പിന്റെ ചിത്രീകരണത്തിന് പോയപ്പോള്‍ അദേഹത്തിന്റെ പേഴ്‌സണല്‍ ട്രെയിനര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കണമെന്ന ഉറച്ച തീരുമാനത്തിലേക്ക് എത്തിക്കുന്നതെന്ന് സുരഭി പറയുന്നു.

ലോക്ക്ഡൗണ്‍ അവസാനത്തോടെ തടി കൂടിയിരുന്നു. പിന്നീട് സുഹൃത്തും ട്രെയിനറുമായ രൂപേഷ് രഘുനാഥിനെ കണ്ടുമുട്ടി. എന്നാല്‍ ജിമ്മുകള്‍ തുറന്നിരുന്നില്ല. ഇതോടെ വീട്ടില്‍ തന്നെ വര്‍ക്ക് ഔട്ട് ആരംഭിക്കുകയായിരുന്നുവെന്നും സുരഭി പറയുന്നു. ഇതിനിടെ സിനിമയുടെ തിരക്കുകള്‍ കാരണം ഇടയ്ക്ക് വര്‍ക്ക് ഔട്ട് മുടങ്ങിയിരുന്നുവെന്നും സുരഭി പറയുന്നു.

തെന്നിന്ത്യയാകെ നിറഞ്ഞ മലയാളിപ്പെണ്ണ്; അനുപമയുടെ സ്റ്റെെലന്‍ ചിത്രങ്ങള്‍

പതുക്കെ ജിമ്മും വര്‍ക്കൗട്ടും ലൈഫിന്റെ ഒരു ഭാഗമായി മാറ്റിയെടുത്തു എന്ന് സുരഭി പറയുന്നു. സാധാരണ കഴിക്കാറുള്ള ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാനിന് പകരം ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാതെ തന്നെ, അതിന്റെ അളവ് കുറച്ച് കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാന്‍ ഫോളോ ചെയ്യാനാണ് ട്രെയിനറായ രൂപേഷ് രഘുനാഥ് നിര്‍ദ്ദേശിച്ചത്. അതിന്റെ മാറ്റം നല്ലപോലെ അറിയാനുണ്ടെന്നും താരം പറയുന്നു.

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന പദ്മയുടെ റിലീസിനായി കാത്തിരിക്കുകയാണ് സുരഭി. സൗബിനും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിലെത്തുന്ന കള്ളന്‍ ഡിസൂസ, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയില്‍, ജ്വാലാമുഖി തുടങ്ങി നിരവധി സിനിമകളും സുരഭിയുടേതായി പുറത്തിറങ്ങാനുണ്ട്.

ചിത്രങ്ങള്‍: സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പേജ്

More from Filmibeat

Read more about: surabhi surabhi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X