എന്റെ വിശപ്പടക്കിയ എല്ലാ അമ്മമാർക്കും നന്ദി!! തൃശൂർ എന്നും ഹൃദയത്തിലുണ്ടാകും, സുരേഷ് ഗോപി പറയുന്നു
കേരള ജനത ഇക്കുറി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പായിരുന്നു. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപന സമയത്ത് പ്രേക്ഷകർ ആകാംക്ഷയൊടെ ഒറ്റു നോക്കിയ ഒരു മണ്ഡലമായിരുന്നു തൃശ്ലൂ. സിനിമ താരം സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാർഥി. രണ്ട് ലക്ഷം വോട്ടുകളായിരുന്നു തൃശൂരിൽ താരം നേടിയത്.

ഇപ്പോഴിത ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തൃശൂർ എന്നും ഹൃദയത്തിലുണ്ടാകുമെന്നും തന്റെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദ്യമായി ഞങ്ങളൊരു ഭീകരാക്രമണ കേസിലെ പ്രതിയെ പാർലമെന്റിൽ അയക്കുന്നു!! പ്രഞ്ജയെ പരിഹസിച്ച് സ്വര
സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ...!എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി!എന്റെ വിശപ്പടക്കിയ എന്നെ ചേർത്തു പിടിച്ച കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ...! സുരേഷ് ഗോപി പറഞ്ഞു.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











