Antony Varghese: ടീസർ മാത്രമല്ല പാട്ടും പൊളിച്ചു! സ്വാതന്ത്ര്യം അര്‍ധരാത്രിയിലെ ആദ്യ ഗാനം പുറത്ത്,
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനു മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു
അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർഗീസിന്റെ പുതിയ ചിത്രമായ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാതങ്ങൾ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വക്കിയിലാണ്. ജേയ് പോളിന്റെ വരികൾക്ക് ജേക്ക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ നടൻ ചെമ്പൻ വിനോദ് , ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനു മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ചിത്രത്തിന്റെ ടീസറിനേയും ആന്റണിയേയും പ്രശംസിച്ച് ബോളിവുഡ് താരളായ ജാക്കി ഷ്രോഫ്സുനില്‍ ഷെട്ടി എന്നിവർ രംഗത്തെത്തിയിരുന്നു. കൂടാതെ ട്വിറ്ററിൽ ചിത്രത്തിന്റെ ടീസറും പങ്കുവെച്ചിരുന്നു.
ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവ് അതായിരുന്നു, പ്രഭുദേവയുടെ വെളിപ്പെടുത്തൽ...
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ആക്ഷൻ ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഒരു ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ
വീഡിയോ കാണാം


Click it and Unblock the Notifications











