»   » prabu deva: ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവ് അതായിരുന്നു, പ്രഭുദേവയുടെ വെളിപ്പെടുത്തൽ...

prabu deva: ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വഴിത്തിരിവ് അതായിരുന്നു, പ്രഭുദേവയുടെ വെളിപ്പെടുത്തൽ...

Written By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് ഇന്ത്യൻ തലമുറ ചുവട് വെച്ചത് മൈക്കിൾ ജാക്സൺ എന്ന അതുല്യ പ്രതിഭയുടെ ചുവടടുകൾക്കൊപ്പമായിരുന്നു. ജാക്സന്റെ നൃത്ത ചുവടുകളെ അത്ഭുതത്തോടെ നോക്കി നിന്ന് ജനങ്ങളുടെ മുന്നിലേയ്ക്കാണ് ആ ചെറുപ്പക്കാരൻ എത്തിയത്. ചിക്ബുക്ക് ചിക്ബുക്ക് റെയിലെ എന്ന ഗാനത്തിന് ചുവട് വച്ച ആ മൊലിഞ്ഞ് ഉണങ്ങിയ ചെറുപ്പക്കാരനെ ആകാംക്ഷയോടെയാണ് ജനങ്ങൾ പ്രേക്ഷകർ നോക്കിയിരുന്നത്. എന്നാൽ ഇതൊന്നും കൊണ്ട തീർന്നില്ല. ഇന്ത്യൻ യുവതലമുറയ്ക്ക് മുന്നിൽ അയാൾ വീണ്ടും ചുവട് വെച്ചു. എന്നാൽ അയാൾക്കൊപ്പം ഇന്ത്യൻ യുവത്വവും ചുവട് വയ്ക്കുകയായിരുന്നു. പിന്നെ അധികം വൈകേണ്ടി വന്നില്ല. ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്ന പേര് അദ്ദേഹത്തിനു സ്വന്തമായി.

പ്രായം ഒരു തടസമല്ല! ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജോലി, ലിസി പറയുന്നത് കേട്ടു നോക്കൂ

വർഷങ്ങൾ പിന്നിട്ടുവെങ്കിലും ചടുലമായി നൃത്ത ചുവടിന്റെ വേഗതയും താളവും കൂടിയതല്ല അത് കുറഞ്ഞിട്ടില്ല. ഇന്ത്യൻ സിനിമയുടെ നൃത്തത്തിന്റെ അവസാന വാക്കായ പ്രഭുദേവ തന്റെ കരിയറിലെ ഏറ്റവും വലിയ വളിത്തിരിവിനെ കുറിച്ചു വെളിപ്പെടുത്തുകയാണ്. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്

മലരിനും മേരിയ്ക്കും സെലിനും ശേഷം അൽഫോൺസ് പുത്രൻ പരിചയപ്പെടുത്തുന്ന പുതിയ നായിക....

ജീവിതം മാറ്റി മറിച്ച സംഭവം

തന്റെ ജീവിതം മാറ്റി മറിച്ച സംഭവം സിനിമയിൽ എത്തിയത് തന്നെയാണെന്നു താരം പറഞ്ഞു. ഒരിക്കലും സിനിമയിൽ എത്തുമെന്നോ എത്തിയാലും ഇത്രയധികം വളരുമെന്നോ താൻ ഒരിക്കൽ പോലും കരുതിയില്ലെന്നും താരം പറ‍ഞ്ഞു. സിനിമയാണ് തനിയക്ക് ഇന്നു കാണുന്ന പ്രശസ്തിയും പ്രതാപവും നേടിതന്നത്. നർത്തക കുടുംബം അയതിനാൽ തന്നെ ചെറിയ വയസു മുതൽ ഡാൻസ് അഭ്യസിച്ചിരുന്നു. ആദ്യമൊക്കെ വലിയ കഷ്ടപ്പാടായിരുന്നു. പുലർച്ചെ എഴുന്നേൽക്കുക നിത്യവും നാലു മണിക്കൂർ നൃത്തം അഭ്യസിക്കുക. ഇതൊക്കെ ആദ്യ കാലത്ത് വളരെ ബുദ്ധിമുട്ട നിറഞ്ഞതായിരുന്നു. അവിടെ നിന്നാണ് എന്റെ ഉള്ളിലുള്ള ഡാൻസറെ പാകപ്പെടുത്തിയെടുത്തത്.

മൈക്കിൾ ജാക്സൺ

എല്ലാവരേയും പോലെ ഡാൻസിൽ തന്നേയും പ്രലോഭിപ്പിച്ചത് മൈക്കിൾ ജാക്സൺ തന്നെയായിരുന്നു. എന്നാൽ അദ്ദേഹം എന്റെ റോൾ മോഡൽ ആയിരുന്നില്ല. തന്റെ ഗുരുവായിരുന്ന ധർമരാജൻ മാസ്റ്ററാണ് തന്റെ റോൾമോഡൽ എന്നും താരം പറഞ്ഞു. കൂടാതെ തന്റെ ഡാൻസുകളെ ഇത്രയധികം ഹിറ്റാക്കിയതിനു പിന്നിൽ എ. ആർ റഹ്മാന്റെ സംഗീതത്തിനും പ്രധാന്യമുണ്ടെന്നും പ്രഭുദേവ പറഞ്ഞു. അദ്ദേഹത്തിന്റെ സംഗീതത്തിനോടൊപ്പം ചുവട് പിടിക്കാൻ സാധിച്ചത് തനിയ്ക്ക് ലഭിച്ച മഹാഭാഗ്യമായും കരുതുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു.

സിനിമ അല്ലെങ്കിൽ

സിനിമ മേഖലയിൽ എത്തിപ്പെട്ടില്ലായിരുന്നുവെങ്കിൽ പ്യൂണോ ട്രാഫിക് കോൺസ്റ്റബിളോ ആകുമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പഠിക്കുന്ന കാലത്തെ മനസിൽ നൃത്തം മാത്രമായിരുന്നു മനസിൽ. അതു കൊണ്ട് തന്നെ പഠനത്തിൽ വലിയ താൽപര്യം കൊടുത്തിരുന്നില്ല. നൃത്തത്തിന്റെ വഴിയെ സഞ്ചരിച്ചു. അങ്ങനെ ഇങ്ങനെയൊക്കെ വളർന്നു.

അച്ഛന്റെ വഴിയെ മക്കളും

പ്രഭുദേവ തന്റെ അച്ഛന്റെ വഴിയെയാണ് നൃത്തതിൽ എത്തിച്ചേർന്നത്. എന്നാൽ തന്റെ മക്കൾ ഒരിക്കലും ഈ മേഖലയിൽ എത്തില്ലെന്നു താരം താരം പറഞ്ഞു. രണ്ടു പേർക്കും നൃത്ത്തിനോട് അൽപം പോലും താൽപര്യമില്ലയ കഴിഞ്ഞ ഇടെ ചെന്നൈയിൽ നടന്ന തന്റെ പരിപാടിയിൽ മികച്ച പ്രതികരണമാണ് തനിയ്ക്ക് ലഭിച്ചത്. എല്ലാലരും കയ്യടികളോടെയാണ് തന്റെ പെർഫോമൻസിനെ സ്വീകരിച്ചത്. കാണികൾ നല്ല അഭിപ്രായം പറഞ്ഞു. പക്ഷെ താൻ കാത്തിരുന്നത് തന്റെ മക്കളും അഭിപ്രായത്തിനു വേണ്ടിയായിരുന്നു. ഞാൻ അവരോട് ചോദിച്ചു എങ്ങനെയുണ്ടായിരുന്നുവെന്ന്. വാ..പോകാം എന്നായിരുന്നു അവരുടെ മറുപടി.

English summary
prabhu deva talk his dance carier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X