»   » ശ്വേതയുടെ പ്രസവരംഗം പുറത്തുപോകില്ല

ശ്വേതയുടെ പ്രസവരംഗം പുറത്തുപോകില്ല

Posted By:
Subscribe to Filmibeat Malayalam

ശ്വേത മേനോന്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രസവിച്ചുവെന്ന കേട്ടപ്പോഴെ പലരും നെറ്റിചുളിച്ചിരുന്നു. കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി സംവിധായകന്‍ ബ്ലെസിയാണ് ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത്. ശ്വേതയുടെ ചങ്കൂറ്റം നിറഞ്ഞ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും രംഗത്തെത്തി. ഒരു സ്ത്രീയുടെ സ്വകാര്യനിമിഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പ്രസവമെന്നായിരുന്നു വിമര്‍ശകരില്‍ പലരുടെയും വാദം. എന്തായാലും ശ്വേത മേനോന്റെ പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ച ടേപ്പുകള്‍ അതീവ സുരക്ഷാ ലോക്കറുകളില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ് സംവിധായകന്‍.

Directed by Blessy, 'Kalimannu' is a a first film in India that has shot a real delivery shot to feature in it.

കളിമണ്ണിലെ കഥാപാത്രം പ്രസവിക്കുന്ന ഭാഗത്തു ശ്വേതയുടെ യഥാര്‍ഥ പ്രസവമാണു കാണികള്‍ കാണുക. മുംബൈയില്‍ ആശുപത്രി പ്രസവമുറിയിലായിരുന്നു ചിത്രീകരണം.പ്രസവമേശയില്‍ എത്തുന്നതിനു മുന്‍പുള്ള രംഗങ്ങളും ചിത്രീകരിച്ചിരുന്നു. ഇതിന് പുറമെ ഗര്‍ഭകാലത്തിന്റെ വിവിധഘട്ടങ്ങളും ബ്ലെസി ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

മുംബൈയിലെ പ്രസവരംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ഉടന്‍ ക്യാമറയിലെ ഡിസ്‌കുകള്‍ സംവിധായകന്‍ വാങ്ങി സൂക്ഷിച്ചിരുന്നു. പിന്നീട് ക്യാമറാമാനോടൊപ്പം ചെന്നൈയിലെത്തി ഇത് എഡിറ്റ് ചെയ്യുമ്പോഴും ബ്ലെസി പ്രത്യേക കരുതലുകള്‍ എടുത്തിരുന്നു.
സംവിധായകനും എഡിറ്ററും മാത്രമിരുന്നാണ് ഇവ എഡിറ്റ് ചെയ്തത്. പിന്നീട് ഇവ പകര്‍ത്തിയെടുത്ത ശേഷം സ്റ്റുഡിയോയിലെ കോപ്പികളെല്ലാം പൂര്‍ണമായും എഡിറ്റ് ചെയ്യാനും ബ്ലെസി ശ്രദ്ധവച്ചു.

രണ്ട് ഹാര്‍ഡ് ഡിസ്‌ക്കുകളിലേക്കു മാറ്റിയ ഈ മൂന്നു മിനിറ്റു ചിത്രീകരണം രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ സുരക്ഷാ ലോക്കറുകളിലായാണ് സൂക്ഷിച്ചിരിയ്ക്കുന്നത്. പ്രസവരംഗങ്ങള്‍ അനധികൃതമായി പുറത്തുപോകുന്നത് തടയുകയെന്ന ഉദ്ദേശത്തോടെയാണ് ഈ മുന്‍കരുതല്‍.
എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായാലും രംഗങ്ങള്‍ മാഞ്ഞുപോകാതിരിക്കാനായി രണ്ടു ഫോര്‍മാറ്റുകളിലായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ ബാക്കി ജനുവരിയില്‍ ചിത്രീകരിയ്ക്കും.

English summary
Directed by Blessy, 'Kalimannu' is a a first film in India that has shot a real delivery shot to feature in it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam