For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കടം മമ്മൂക്ക മറന്നില്ല, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫോണ്‍ കോള്‍; നിര്‍മ്മാതാവ് പറയുന്നു

  |

  മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മ്മതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ഗോഡ് ഫാദറും അനിയത്തി പ്രാവും മണിച്ചിത്രത്താഴും വിയറ്റ്‌നാം കോളനിയും ഫ്രണ്ട്‌സും വേഷവുമെല്ലാം അദ്ദേഹം നിര്‍മ്മിച്ച ഹിറ്റുകളായിരുന്നു. ഇന്നും ആരാധകരുള്ള സിനമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി അപ്പച്ചന്‍ എത്തുകയാണ്.

  അവധിക്കാലം ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍; കാടും മലയും കയറിയിറങ്ങി താരസുന്ദരി

  മമ്മൂട്ടിയെ നായകനാക്കി സിബിഐയുടെ അഞ്ചാം ഭാഗമാണ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ സംവിധാനം ചെയ്യുന്നത്. നവംബറിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഈ ചിത്രത്തിലേക്ക് അപ്പച്ചനെ എത്തിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയ്ക്ക് നല്‍കിയൊരു 'കടം' ആണ്. ആ കഥ തുറന്നു പറയുകയാണ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

  ''വേഷം സിനിമ പാക്കപ്പ് ആകുമ്പോള്‍ 20 ലക്ഷം രൂപ ക ടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്. റിലീസായിക്കഴിഞ്ഞാല്‍ പണം തന്നേക്കാമെന്ന് പറഞ്ഞു. പെട്ടെന്നു വേണ്ട വര്‍ഷാവസാനം തന്നാല്‍ മതിയെന്നായി മമ്മൂക്ക. പറഞ്ഞത് പോലെ കൃത്യമായി തന്നെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തു. മമ്മൂക്ക കാറിലേക്ക് കയറിയപ്പോള്‍ അഞ്ച് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. കടം കടമായി ഇരിക്കട്ടെ, അത് അടുത്ത പടത്തിന്റെ അഡ്വാന്‍സാണ് എന്നു പറഞ്ഞു. എനിക്ക് മമ്മൂക്കയെ വെച്ച് ഇനിയും പടം ചെയ്യേണ്ടതുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും ആവാലോ, അതിനുള്ള സെക്യൂരിറ്റിയാണ് ഇത്''. സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.

  ''അങ്ങനെയിരിക്കെ വേഷം ഒരുക്കിയ വിഎം വിനും റസാക്കും കൊണ്ടുവന്ന കഥയാണ് ബസ് കണ്ടക്ടര്‍. തിരക്കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. പക്ഷെ റസാക്കും വിനുവും ഒന്നുകൂടി വര്‍ക്ക് ചെയ്താലേ കറക്ടാകൂ. അപ്പോഴേക്കും മമ്മൂക്കയുടെ ഡേറ്റ് ഒത്തുവന്നു. സ്‌ക്രിപ്റ്റിലെ പ്രശ്‌നം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ഇത് ഞാന്‍ വൈശാഖ് രാജനെ കൊണ്ട് ചെയ്യിക്കാം. അപ്പച്ചന് ഞാന്‍ വേറെ സിനിമ തരാം. എന്ന് അദ്ദേഹം പറഞ്ഞു''. സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.

  തന്റെ പ്രശ്‌നം സ്‌ക്രിപ്റ്റ് മാത്രമായിരുന്നില്ല. ആ സമയത്ത് കണ്‍സ്ട്രക്ഷന്‍ തിരക്കിലായിരുന്നു. അക്കാര്യം മമ്മൂക്കയ്ക്ക് അറിയാം. അതിന് േേശഷം ഇടയ്ക്ക് കാണുമ്പോള്‍ മമ്മൂക്ക പറയും, അപ്പച്ചന്റെ ഒരു കടം ഇപ്പോഴും എന്റെ കൈയിലുണ്ട്. പിന്നീട് കുറേനാള്‍ തങ്ങള്‍ കണ്ടതേയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താന്‍ ആ അഡ്വാന്‍സ് തിരികെ ചോദിച്ചതുമില്ലെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു. എന്നാല്‍ മമ്മൂട്ടി ആ കടം മറന്നില്ല. അതാണ് സിബിഐയുടെ അഞ്ചാം ഭാഗത്തിലേക്ക് അപ്പച്ചനെ എത്തിക്കുന്നത്. ആ സംഭവം ഇങ്ങനെയാണ്.

  Also Read: റേറ്റിങ്ങ് ഒറ്റയടിക്ക് പോവും; കുടുംബവിളക്കിന് മുന്നറിയിപ്പുമായി പ്രേക്ഷകർ; മറ്റൊരു വേദികയെ കൂടി പറ്റില്ല

  John Brittas about why Mammootty not get Padma Bhushan

  ''ഭാസ്‌കര്‍ ദ റാസ്‌കലിന്റെ ഷൂട്ട് നടക്കുന്ന സമയം. മമ്മൂക്കയെ കാണാനായി എസ്എന്‍ സ്വാമിയും കെ മധുവും ചെന്നു. സേതുരാമയ്യര്‍ അഞ്ചാം ഭാഗവുമായാണ് അവര്‍ എത്തിയത്. നിര്‍മ്മാതാവ് മധു തന്നെ. ''മധു പ്രൊഡ്യൂസ് ചെയ്യണ്ട. എനിക്ക് അപ്പച്ചനോട് ഒരു കടമുണ്ട്. അയാളവിടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി നടക്കുകയാണിപ്പോള്‍ എന്നു പറഞ്ഞു കൊണ്ട് എന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് മമ്മൂക്കയാണ്''. അപ്പച്ചന്‍ പറയുന്നു.

  ''ഈ മധുവും സ്വാമിയും അഞ്ചാം ഭാഗവുമായി വന്നിട്ടുണ്ട്. അപ്പച്ചന് താല്‍പര്യമുണ്ടെങ്കില്‍ നമുക്കത് ചെയ്യാം. എന്റെ കടം തീരുകയും ചെയ്യും. അതാണ് മമ്മൂട്ടി എന്ന മനുഷ്യന്‍. നവംബറില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കാം എന്നാണ് ഇപ്പോഴത്തെ ആലോചന. കൊവിഡ് എന്ന മാഹാമാരി അടങ്ങിയാല്‍ ഈ സിബിഐ കഥയും തീയേറ്റര്‍ കാണും''. എന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: mammootty
  English summary
  Sworgachithra Appachan Recalls How Mammootty Didn't Forget His Debt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X