താമസിക്കാന്‍ ഒരിടം തരാതിരുന്ന തുടക്കകാലത്തെ കുറിച്ച് തപ്‌സി
സൗത്ത് ഇന്ത്യന് സിനിമകളില്‍ നിന്ന് കൂടുമാറിയ തപ്‌സി ഇപ്പോള്‍ ബോളിവുഡ് സിനിമാ ലോകത്ത് കാലുറപ്പിച്ചിരിയ്ക്കകുയാണ്. പിങ്ക്, ബേബി, നാം ഷബാന തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം തുടരെ തുടരെ നല്ല സിനിമകളും കഥാപാത്രങ്ങളും തപ്‌സിയ്ക്ക് ലഭിയ്ക്കുന്നു.

എന്നാല്‍ താമിക്കാന്‍ ഒരിടം പോലുമില്ലാത്ത ഒരു കാലം കരിയറിന്റെ തുടക്കത്തില്‍ തനിക്കുണ്ടായിരുന്നു എന്ന് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തപ്‌സി പറഞ്ഞു. തുടക്കകാലത്ത് താന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്‌നവും ഇത് തന്നെയായിരുന്നു.
ഹൈദരാബാദില്‍ നിന്ന് ദില്ലിയിലേക്ക് താമസം മാറിയപ്പോള്‍ താമസിക്കാന്‍ ഒരു അപ്പാര്‍ട്‌മെന്റിന് വേണ്ടി ഏറെ അലയേണ്ടി വന്നു. എന്റെ ജോലി അഭിനയമാണെന്നതായിരുന്നു പ്രശ്‌നം. 500 രൂപ കൊടുത്ത് എന്റ സിനിമ കാണുന്നതിന് അവര്‍ക്ക് വിരോധമില്ല. പക്ഷെ എനിക്ക് താമസിക്കാന്‍ ഇടം തന്നുകൂട.
ഷോ ഓഫിന് വേണ്ടി ഇത്തരം അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുത്, സമാന്തയ്‌ക്കെതിരെ ആരാധകര്‍
മാസങ്ങളോളം എടുത്താണ് ദില്ലിയില്‍ താമസിക്കാന്‍ ഒരിടം കണ്ടെത്തിയത്. ഹൈദരാബാദില്‍ ഈ പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ലൊരു അപ്പാര്‍ട്‌മെന്റ് ലഭിച്ചു. അനിയത്തിക്കൊപ്പം അവിടെയാണ് താമസിക്കുന്നത്. അച്ഛനും അമ്മയും ഹൈദരാബാദില്‍ തന്നെയാണ്- തപ്‌സി പറഞ്ഞു.

അക്ഷയ് കുമാറിനൊപ്പം മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലാണ് തപ്‌സി ഇപ്പോള്‍ അഭിനിച്ചു കൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ സാന്റ് കി ആഗ് എന്ന ചിത്രത്തില്‍ അഭിനയിക്കും. അറുപതുകാരിയായ ഷാര്‍പ് ഷൂട്ടറെയാണ് ഈ ചിത്രത്തില്‍ തപ്‌സി ചെയ്യുന്നത്. തപ്‌സിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ബഡ്‌ലയ്ക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നു.


Click it and Unblock the Notifications











