എനിക്ക് മോശം അനുഭവമുണ്ടായിട്ടില്ല, ലൈംഗികാരോപണമുള്ള സംവിധായകനൊപ്പം വീണ്ടും തമന്ന
സിനിമാ മേഖലയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ സംഭവമായിരുന്നു മീ ടൂ കാമ്പയിന്‍. സിനിമയിലെ വന്‍ മരങ്ങള്‍ക്ക് നേരെയെല്ലാം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ആ കെണിയില്‍ പെട്ട സംവിധായകനാണ് സാജിദ് ഖാന്‍.

വിദ്യ ബാലന്‍ ഉള്‍പ്പടെ മൂന്ന് സെലിബ്രിറ്റികളാണ് സാജിദ് ഖാന്‍ എതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. ഇനിയൊരിക്കലും സാജിദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കില്ല എന്നാണ് വിദ്യ ബാലന്‍ ഒരു ചാറ്റ് ഷോയില്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും തമന്ന ഭട്ടിയ കാര്യമാക്കുന്നില്ല.
സാജിദ് ഖാന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി തമന്ന എത്തുന്നു. 2013 ല്‍ സാജിദ് സംവിധാനം ചെയ്ത ഹിമത്വാല, 2014 ല്‍ സവിധാനം ചെയ്ത ഹുംഷകല്‍സ് എന്നീ ചിത്രങ്ങളില്‍ തമന്ന അഭിനയിച്ചിരുന്നു.
താരപുത്രന്റെ കുസൃതി! പരീക്ഷാക്കള്ളനെ കൈയ്യോടെ ജയസൂര്യ പിടികൂടി! വീഡിയോ വൈറലാവുന്നു! കാണൂ!
സാജിദ് ഖാനില്‍ നിന്നും തനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല എന്നും തന്നെ ഒരു നടി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും നല്ല രീതിയിലാണ് പരിഗണിച്ചത് എന്നും തമന്ന പറയുന്നു. അനുഭവങ്ങള്‍ പലര്‍ക്കും പലതായിരിക്കും എന്നും ഡെക്കാന്‍ ക്രേണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.


Click it and Unblock the Notifications











