പറഞ്ഞതു പോലെയല്ല ചെയ്യുന്നത്, തമന്ന സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി!!
തെലുങ്കിലും തമിഴിലും ഹിന്ദിയിലും ഇപ്പോള്‍ തിരക്കിലാണ് തമന്ന ഭട്ടിയ. അഭിനേത്രി 2 ആണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ തമന്നയുടെ സിനിമ. മികച്ച പ്രകടനമാണ് ചിത്രത്തില്‍ തമന്ന കാഴ്ചവച്ചത് എന്ന് സിനിമ കണ്ട എല്ലാവരും പറഞ്ഞു.
മനമറിയുന്നോള് ഇവളാ കെട്ട്യോള്!! പൊറിഞ്ചു മറിയം ജോസിലെ അടിപൊളി ഗാനം പുറത്ത്
എന്നാല്‍ ഇപ്പോള്‍ തമന്ന വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണത്താലാണ്. ചിത്രീകരണം മോശമായതിനാല്‍ തമന്ന ഭട്ടിയ ഒരു സിനിമയില്‍ നിന്ന് ഇറങ്ങിപ്പോയി. രാജു ഗാരി ഗഥ 3 എന്ന ചിത്രത്തില്‍ നിന്നാണ് തമന്ന സ്വയം ഒഴിവായത്. സൂപ്പര്‍ ഹിറ്റായ രാജു ഗാരി ഗഥ ചിത്രത്തിന്റെ മൂന്നാം ഭാഗം തമന്നയുടെ കരിയറിലെ ഒരു നേട്ടമായിരിക്കും എന്ന് തന്നെയാണ് എല്ലാവരും കരുതിയത്. എന്നാല്‍ തമന്നയ്ക്ക് അങ്ങനെ തോന്നിയില്ല.

തന്നോട് കഥ പറഞ്ഞതുപോലെയല്ല സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോകുന്നത് എന്ന് മനസ്സിലാക്കിയപ്പോഴാണ് തമന്ന ചിത്രത്തില്‍ നിന്നും പിന്മാറിയത്. നടിയുടെ പ്രവൃത്തിയില്‍ ഞെട്ടിയിരിയ്ക്കുകയാണ് സിനിമാക്കാരും ആരാധകരും. ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ റീമേക്കായ മഹാലക്ഷ്മിയാണ് തമന്നയുടെ അടുത്ത റിലീസ്. വളരെ അധികം പ്രതീക്ഷയോടെ തെലുങ്കില്‍ സേ റാ നരസിംഹ റെഡ്ഡിയും തയ്യാറായിക്കൊണ്ടിരിയ്ക്കുന്നു.


Click it and Unblock the Notifications