താന്‍ ധരിച്ച ഏറ്റവും വില കൂടിയ വസ്ത്രത്തെ കുറിച്ച് തമന്ന പറയുന്നു

തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച ഒരുപിടി ചിത്രങ്ങളുമായി തിരക്കിലാണ് തമന്ന ഭട്ടിയ. ഹിന്ദിയില്‍ കാമോഷി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നടി. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് തമന്ന താന്‍ ധരിച്ച ഏറ്റവും വിലകൂടിയ വസ്ത്രത്തെ കുറിച്ച് പറഞ്ഞത്.

ബാഹുബലിയല്ല മാമാങ്കം എന്ന് മമ്മൂട്ടി, ബാഹുബലിയും മാമാങ്കവും തമ്മിലുള്ള പ്രധാന വ്യത്യാസം
സിനിമയിലോ ജീവിതത്തിലോ ധരിച്ച ഏറ്റവും വിലക്കൂടിയ വസ്ത്രത്തെ കുറിച്ച് പറയാമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തമന്ന. തെലുങ്കില്‍ റിലീസിന് തയ്യാറെടുക്കുന്ന സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലാണ് താന്‍ ഏറ്റവും വിലക്കൂടിയ വസ്ത്രം ധരിച്ചത് എന്ന് തമന്ന പറഞ്ഞു.

tamannah

സ്വാതന്ത്രസമര സേനാനിയായിരുന്ന ഉയ്യലവാള നരസിംഹ റെഡ്ഡിയുടെ കഥ പറയുന്ന സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ ധരിക്കുന്ന ലഹങ്ക ഞാന്‍ ജീവിതത്തില്‍ ധരിച്ച ഏറ്റവും വിലകൂടിയ വസ്ത്രമാണ്. ചിരജ്ജീവിുടെ മകള്‍ സുസ്മിതയാണ് ആ ലഹങ്ക ഡിസൈന്‍ ചെയ്തത് എന്നും തമന്ന പറഞ്ഞു

ചിരജ്ജീവിയും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അമിതാഭ് ബച്ചന്‍ ചിത്രത്തിലെ മറ്റൊരു വേഷം ചെയ്യുന്നു. ബച്ചനും ചിരജ്ജീവിയും ഒന്നിക്കുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം തനിക്ക് ലഭിയ്ക്കുന്ന ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് സേ റാ നരസിംഹ റെഡ്ഡി എന്നും തമന്ന പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X