twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയല്ല മാമാങ്കം എന്ന് മമ്മൂട്ടി, ബാഹുബലിയും മാമാങ്കവും തമ്മിലുള്ള പ്രധാന വ്യത്യാസം

    |

    2015 ല്‍ റിലീസ് ചെയ്ത ബാഹുബലി ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ നേട്ടമാണ്. പിരിയോഡിക് ഡ്രാമ ചിത്രം എങ്ങിനെയായിരിക്കണം എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തി തന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രങ്ങള്‍. പിന്നീടിങ്ങോട്ട് വരുന്ന എല്ലാ പിരിയോഡിക് ചിത്രങ്ങളും താരതമ്യപ്പെടുത്തുന്നത് ബാഹുബലിയോട് ചേര്‍ത്താണ്.

    കുടിക്കുന്ന ഞാനും, കുടി നിര്‍ത്തിയ എംടി സാറും! രസകരമായ ഒരു സംഗമത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍!
    എന്നാല്‍ മലയാളത്തില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്ന മാമാങ്കം എന്ന ചിത്രത്തെ ബാഹുബലിയുടെ ഗണത്തില്‍ പെടുത്തേണ്ടതില്ല എന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ബാഹുബലി ഒരു കെട്ടുകഥയാണ്. ആ സാങ്കല്‍പിക കഥ പ്രേക്ഷകരിലെത്തിക്കാന്‍ ഒരുപാട് ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി. ഗ്രാഫിക്‌സ് ആണ് ഭൂരിഭാഗവും.

     mamangam

    എന്നാല്‍ മാമാങ്കം ഒരു കെട്ടുകഥയല്ല. ചരിത്രമാണ്. അത് തന്നെയാണ് ബാഹുബലിയുമായുള്ള ഏറ്റവും വലിയ വ്യത്യാസം. മാത്രമല്ല, ഞങ്ങള്‍ കപ്യൂട്ടര്‍ ഗ്രാഫിക്‌സ് അധികം ഉപയോഗിക്കുന്നില്ല. വിഷ്വലി വലിയൊരു ചിത്രം തന്നെയാണ് മാമാങ്കം. എന്നാല്‍ സ്‌പെഷ്യല്‍ എഫക്ട് കുറവായിരിക്കും. വിഎഫ്എക്‌സ് മിതമായി മാത്രമേ ഉപയോഗിക്കുന്നൂള്ളൂ. കൂടുതല്‍ നാച്വറലാക്കാനാണ് ശ്രമിക്കുന്നത്- മമ്മൂട്ടി പറഞ്ഞു.

    വരിക്കാശ്ശേരി മനയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും മമ്മൂട്ടി കളരിപ്പയറ്റുമായി എത്തുകയാണ് മാമാങ്കത്തില്‍. സജീവ് പിള്ളയുടെ തിരക്കഥയില്‍ എം പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

    English summary
    Baahubali is a fictional film, Mamangam is a true story said Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X