For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടിക്കുന്ന ഞാനും, കുടി നിര്‍ത്തിയ എംടി സാറും! രസകരമായ ഒരു സംഗമത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍!

  |

  നടനും സംവിധായകനും തിരക്കഥാകൃത്തുമാായ ബാലചന്ദ്ര മേനോന്‍ ആരംഭിച്ച യൂട്യൂബ് ചാനലാണ് ഫില്‍ഫി ഫ്രൈഡേസ്. സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളോ താരങ്ങളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളോ തുറന്ന് സംസാരിക്കുന്നതിന് വേണ്ടിയാണ് ബാലചന്ദ്ര മേനോന്‍ ചാനല്‍ തുടങ്ങിയിരിക്കുന്നത്. ചാനലിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് വീഡിയോ പുറത്ത് വരാറുള്ളത്.

  നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുങ്ങി പോയ നടന്‍ ദിലീപിനെ കുറിച്ച് സംസാരിച്ച ബാലചന്ദ്ര മേനോന്റെ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ എന്തെങ്കിലും പറഞ്ഞാല്‍ അറം പറ്റി പോവുന്നതിനെ കുറിച്ചും സംവിധായകന്‍ പറഞ്ഞിരുന്നു. ഇത്തവണ എഴുത്തുക്കാരന്‍ എംടി സാറിനോട് ചര്‍ച്ച ചെയ്യുന്നത് മദ്യപാനത്തെ കുറിച്ചുള്ള കാര്യങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.

   ബാലചന്ദ്ര മേനോന്റെ വാക്കുകളിങ്ങനെ

  ബാലചന്ദ്ര മേനോന്റെ വാക്കുകളിങ്ങനെ

  എം. ടി വാസുദേവന്‍നായര്‍ എന്നാല്‍ എന്നെ സംബന്ധിച്ച് ഒരു മാനസ ഗുരു ആണ്. സിനിമക്ക് എങ്ങിനെ കഥ എഴുതണം എന്ന് ഞാന്‍ പഠിച്ചത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച് വന്ന എം ടി . തിരക്കഥകള്‍ വായിച്ചാണ്. വീട്ടിലെ 'ചന്തേപ്പോക്കി' ല്‍ നിന്ന് പിതുക്കിക്കിട്ടുന്ന അഴിമതി പണം കൊണ്ട് ജനയുഗം പ്രസിദ്ധീകരണത്തിന്റെ ' സിനിരമ ' വാങ്ങി അതില്‍ 'നിഴലാട്ടത്തിന്റെ ' തിരക്കഥ വായിച്ചു തീര്‍ത്തതൊക്കെ ഇന്നലത്തെപ്പോലെ മനസ്സില്‍. എന്റെ ആദ്യചിത്രമായ 'ഉത്രാടരാത്രി' വിതരണത്തിന് എടുക്കാനായി ചെന്നൈ IBM തിയേറ്ററില്‍ വെച്ച് ആദ്യം കാണുന്നത്ത് എം ടി യും, പാവമണിയുമായിരുന്നു. ചിത്രം കണ്ട പാടെ അവര്‍ ഒരേ സ്വരത്തില്‍ അഭിനന്ദിച്ചതും ഇന്നും ഓര്‍മ്മയുണ്ട്.. ന്റെ ആദ്യ പുസ്തകമായ 'അമ്മയാണെ സത്യം' ഡല്‍ഹിയില്‍ വെച്ചാണ് ഞാന്‍ സാറിനു സമ്മാനിച്ചത്.

  സമയമെടുത്തു വായിച്ചു ഒരു അഭിപ്രായം പറയണമെന്നേ പറഞ്ഞുള്ളൂ. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ സാറിന്റെ ഒരു കുറിപ്പ് വന്നു. അതിലെ ഒരു വരിയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ആദ്യമായി കിട്ടുന്ന അംഗീകാരം. 'ഒറ്റ ഇരുപ്പില്‍ നിങ്ങളുടെ പുസ്തകം വായിക്കാനുള്ള ഉത്സാഹം എനിക്ക് തോന്നി. അത് നിസ്സാരമായ ഒരു കാര്യമല്ല. 'പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 'കാണാത്ത സുല്‍ത്താന് സ്‌നേഹ പൂര്‍വ്വം' എന്ന എന്റെ പുസ്തകം തിരുവനന്തപുരം VJT ഹാളില്‍ വെച്ച് ONV സാറിനു കൊടുത്ത് പ്രകാശനം ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞതും പറയാതെ വയ്യ. 'അക്ഷരമറിയാവുന്ന ആര്‍ക്കും എഴുത്തുകാരനാവാം. എന്നാല്‍ എഴുതാന്‍ മൗലികമായ ആശയങ്ങളും അത് അവതരിപ്പിക്കാന്‍ മാസ്മരികമായ ഒരു ശൈലിയും ഒത്തു ചേരുമ്പോഴേ ഒരു നല്ല എഴുത്തുകാരന്‍ ജനിക്കുന്നുള്ളൂ.

  ഈ ഇരിക്കുന്ന ബാലചന്ദ്രമേനോനെ ഞാന്‍ ഒരു നല്ല എഴുത്തുകാരനായി അംഗീകരിക്കുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തെ ഞാന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ 'ചാള്‍സ് ലാമ്പു'മായിട്ടാണ് ഞാന്‍ താരതമ്യം ചെയ്യുന്നത്. 'പൊതുവെ സംസാരത്തില്‍ ലുബ്ധ് കാണിക്കുന്ന എംടിയുടെ ഈ വാക്കുകള്‍ എന്ത് കൊണ്ടോ അന്ന് ചടങ്ങില്‍ പങ്കെടുത്ത ഒരു പത്രക്കാരന്‍ പോലും കേട്ടില്ല; അല്ലെങ്കില്‍ കേട്ടതായി ഭാവിച്ചില്ല. വീഡിയോക്കാരന്റെ ക്യാമറ ആ നേരം നോക്കി പണി മുടക്കി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആ അമൂല്യമായ വാക്കുകള്‍ ഞാന്‍ തന്നെ നാണമില്ലാതെ പ്രചരിപ്പിച്ചു.

  ആരാണ് ഈ ചാള്‍സ് ലാമ്പ് എന്ന് അന്വേഷിച്ചു ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ പരാതി നടന്നതും അടുത്ത തമാശ. എംടിയുടെ ഒരു കഥാപാത്രമെങ്കിലും അവതരിപ്പിക്കണം എന്ന മോഹം കൊണ്ട് മാത്രമാണ് ഞാന്‍ 'ഋതുഭേദം 'എന്ന സിനിമയില്‍ അഭിനയിച്ചത് . നടനായതിനു ശേഷം ഞാന്‍ ആദ്യമായി അദ്ദേഹത്തെ നേരില്‍ കാണുന്നത് മലപ്പുറത്തു ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ്. എന്നെ കണ്ടപാടെ ചുണ്ടിലെ ബീഡി ഒന്ന് ആഞ്ഞുവലിച്ചു കൊണ്ടു അദ്ദേഹം പറഞ്ഞ വാക്കുകളും നല്ല ഓര്‍മ്മ: 'മേനോന് ഇത്രേം പൊക്കമേ ഉള്ളോ?'

  എന്നാല്‍ 'filmi Fridasy'ന്റെ അടുത്ത എപ്പിസോഡില്‍ ഞാന്‍ എംടി സാറിനോട് ചര്‍ച്ച ചെയ്യുന്നത് മദ്യപാനത്തെ കുറിച്ചാണ്. കോളേജില്‍ പഠിക്കുന്നതിനിടയില്‍ എന്ത് മദ്യപാനം എന്ന് സംശയിക്കണ്ട. മദ്യവും കഞ്ചാവുമൊക്കെ ഇപ്പോള്‍ പഠനകേന്ദ്രങ്ങളുമായാണ് കൂടുതല്‍ ചങ്ങാത്തം എന്ന് പറയേണ്ട കാര്യമില്ലല്ലോ. ഒരു വൈകുന്നേരം കോഴിക്കോട് അളകാപുരിയില്‍ ഞാനും സാറും ഒത്തു കൂടി. കുടിക്കുന്ന ഞാനും, കുടി നിര്‍ത്തിയ എംടി സാറും. അത് രസകരമായ ഒരു സംഗമം ആയിരുന്നു. ഒരു കാര്യത്തില്‍ എനിക്ക് പ്രതിഷേധമുണ്ട്. ഞാനും വിളിക്കുന്നത് EMPTY SIR എന്നാണു. അതെങ്ങിനെ ശരിയാകും? അദ്ദേഹം കലയുടെ ഏതു മേഖലയിലും 'FULL 'അല്ലെ? ആണ്.. തീര്‍ച്ചയായായും!

  English summary
  Balachandra Menon's filmi friday new video with MT Vasudevan Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X