സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് എത്തി വിജയ്; മാസ് എന്‍ട്രി ഇന്ധന വിലവര്‍ധനക്കെതിരെയുള്ള പ്രതിഷേധം
സിനിമയെ വെല്ലുന്ന മാസ് ജീവിതത്തില്‍ കാണിച്ച് ദളപതി വിജയ്. സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് സോഷ്യല്‍ മീഡിയയേയും തമിഴ്‌നാടിനേയും ഇളക്കി മറിച്ചിരിക്കുന്നത്. തങ്ങളുടെ സൂപ്പര്‍ താരം സൈക്കിളില്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. തന്റെ വീട്ടില്‍ നിന്നും വിജയ് സൈക്കിളില്‍ പുറത്തേക്ക് ഇറങ്ങിയതും ആരാധകര്‍ പിന്നാലെ കൂടിയിരുന്നു. പോളിംഗ് ബൂത്തില്‍ ആരാധകര്‍ വിജയിയെ കാണാനായി തടിച്ചു കൂടിയതോടെ ഏറെ പണിപ്പെട്ടാണ് സുരക്ഷാ സംഘം താരത്തെ അകത്തേക്ക് കയറ്റി വിട്ടത്. വിജയിയുടെ മാസ് എന്‍ട്രി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം വിജയിയുടെ സൈക്കിള്‍ യാത്രയ്ക്ക് പിന്നില്‍ പെട്രോള്‍ വില വര്‍ധനവിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിനെതിരെയുള്ള പ്രതിഷേധമായും വിലയിരുത്തപ്പെടുന്നുണ്ട്.
വിജയിയുടെ സൈക്കിളിലുള്ള വരവ് തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തലുകള്‍. താരത്തിന്റെ വരവ് കൃത്യമായ നിലപാട് പ്രഖ്യാപനമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് വിജയ് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. രാവിലെ തന്നെ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ അജിത്ത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു. മിക്കവരും കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.
കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍
വിജയ് ചിത്രം മാസറ്റര്‍ ആണ് അവസാനം തീയേറ്ററുകളിലെത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലോക്ക്ഡൗണിന് ശേഷം തീയേറ്ററിലത്തിയ സിനിമയായിരുന്നു വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം വന്‍ വിജയമായി മാറിയിരുന്നു. മലയാളിയായ മാളവിക മോഹനനായിരുന്നു ചിത്രത്തിലെ നായിക. മലയാളി നടി ഗൗരി കിഷനും പ്രധാന വേഷത്തിലെത്തിയിരുന്നു.


Click it and Unblock the Notifications











