ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ അന്തരിച്ചു!! മരണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്
. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു. 35 വയസ്സായിരുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുന്ന ലൂപ്പസ് രോഗത്തിനെ തുടർന്ന് ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ലൂപ്പസ് രോഗത്തിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുപത്തിയെൻപത് ദിവസമായി വെന്റിലേറ്ററിലായിരുന്നു ദുർഗ. വെള്ളിയാഴ്ച വൈകുന്നേരും ഹൃദാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ദുർഗയുടെ മൃതദേഹം കുടുംബ വീടായ കൊല്ലൂരിലേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. അച്ഛൻ പരേതനായ ജയശങ്കറിന്റേയും അമ്മ സന്ധ്യ മേനോൻ. ഭർത്താവ് വിനോദ്, മകൻ ഗൗരിനാഥ്.
കിരൺ ടിവി സംപ്രേക്ഷണം ചെയ്ത് ഷോയായ ലൗ ആന്റ് ലോസ്റ്റ് എന്ന പരിപാടിയിലൂടെയാണ് ദുർഗ പ്രേക്ഷകർക്ക് സുപരിചിതയായത്. മികച്ച പ്രേക്ഷക ശ്വീകാര്യത ലഭിച്ച ഒരു ഷോയായിരുന്നു അത്. പിന്നീട് നിരവധി പരിപാടിയിലൂടെ ദുർഗ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. എങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കിരൺ ടിവി അവതരിപ്പിച്ച ലൗ ആന്റ് ലോസ്റ്റ് ആയിരുന്നു.


Click it and Unblock the Notifications











