സാമന്തയുടെ തെലുങ്ക് 96 ൽ ഗോവിന്ദ് വേണ്ട!! അമ്പരന്ന് തെന്നിന്ത്യൻ സിനിമാലോകം..
തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രം തെലുങ്കിലേയ്ക്കും കന്നടയിലേയ്ക്കും റീമേക്കിനായി ഒരുങ്ങുകയാണ്.
മലയാളികളും തമിഴ് സിനിമ പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച ചിത്രമായിരുന്നു 96. രണ്ട് ഭാഷയിലും ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. മലയാളി ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമാണിത്. എന്നിട്ടും മികച്ച പ്രേക്ഷക ശ്രദ്ധ ചിത്രത്തിന് നേടാൻ സാധിച്ചിരുന്നു.

തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രം തെലുങ്കിലേയ്ക്കും കന്നടയിലേയ്ക്കും റീമേക്കിനായി ഒരുങ്ങുകയാണ്. ഇപ്പോഴിത തെലുങ്ക് സിനിമ ലോകത്ത് നിന്ന് ഈ ചിത്രവുമായി ബന്ധപ്പെട്ട് ഒരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിലെ തെലുങ്ക് പതിപ്പിൽ ഗോവിന്ദിന്റെ സംഗീതം വേണ്ടത്രേ. നിർമ്മാതാവ് സി രാജുവാണ് ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ഗോവിന്ദിനെ കൊണ്ട് തന്നെ സംഗീതം നിർവഹിച്ചാൽ മതിയെന്നാണ് സംവിധായകന്റെ നിലപാട്. കൂടാതെ തിരക്കഥയിലും മാറ്റം വരുത്തണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിരക്കഥയിൽ മാറ്റം വരുത്തില്ലയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സംവിധായകൻ സി പ്രേം കുമാർ.
തമിഴിൽ തൃഷയും വിജയ് സേതുപതിയും അവതരിപ്പിച്ച ജനുവിനേയും റാമിനേയും തെലുങ്കിൽ അവതരിപ്പിക്കുന്നത് സാമന്തയും ഷർവാനന്ദുമാണ്. എന്നാൽ കന്നടയിൽ ജാനുവായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഭാവനയാണ്. 96ന്റെ കന്നട, തെലുങ്ക് പതിപ്പുകൾക്കായി കാത്തിരിപ്പിലാണ് പ്രേക്ഷകർ.


Click it and Unblock the Notifications