Ajith: വിജയ് ആരാധകന് അജിത്ത് നല്‍കിയ ആ മാസ് മറുപടി: വീഡിയോ കാണാം

By Midhun

തമിഴകത്ത് എറ്റവും കൂടുതല്‍ ആരാധകരുളള സൂപ്പര്‍ താരമാണ് അജിത്ത്. രജനീകാന്തിനും വിജയ്ക്കും ലഭിക്കുന്ന അതേ സ്വീകാര്യത താരത്തിന്റെ ചിത്രങ്ങള്‍ക്കും തമിഴ്‌നാട്ടില്‍ ലഭിക്കാറുണ്ട്. 1993ല്‍ പ്രേമപുസ്തകം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അജിത്ത് പിന്നീട് തമിഴിലെ മുന്‍നിര നായകനടന്‍മാരിലൊരാളായി ഉയര്‍ന്നിരുന്നു. സിനിമയിലെന്ന പോലെ റേസിംഗ് കാര്‍ ഡ്രൈവര്‍ കൂടിയാണ് അജിത്ത്. താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ദീന. ചിത്രത്തിലെ അജിത്തിന്റെ ചെല്ലപ്പേര് തല എന്നായിരുന്നു.ഈ പേരിലാണ് പിന്നീട് ആരാധകര്‍ സ്‌നേഹത്തോടെ അജിത്തിനെ വിളിച്ചിരുന്നത്.

അജിത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു 2011ല്‍ പുറത്തിറങ്ങിയ മങ്കാത്ത എന്ന ചിത്രം. വെങ്കിട് പ്രഭുവായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. വില്ലന്‍ സ്വാഭാവമുള്ളൊരു കഥാപാത്രമായിട്ടായിരുന്നു അജിത്ത് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിലെ അജിത്തിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അജിത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു.ചിത്രത്തില്‍ ഡോണ്‍ വേഷത്തിലായിരുന്നു അജിത്ത് എത്തിയിരുന്നത്. 1980ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ബില്ലയുടെ റിമേക്കായിരുന്നു ഈ ചിതം.

ajith

അജിത്തിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായ ബില്ലയ്ക്ക് 2012ല്‍ രണ്ടാം ഭാഗം വന്നിരുന്നു.അജിത്ത് ചിത്രങ്ങള്‍ എപ്പോള്‍ റിലീസ് ചെയ്താലും ആ ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കാറുളളത്. സിനിമയിലെന്ന പോലെ ജീവിതത്തിലും നല്ലൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന നടനാണ് അജിത്ത്. അടുത്തിടെ തന്റെ ഫാന്‍സ് അസോസിയേഷന്‍ അദ്ദേഹം പിരിച്ചുവിട്ടിരുന്നു. തന്റെ താരപദവി അനാവശ്യമായി മുതലെടുക്കുന്നുവെന്ന് മനസിലാക്കിയതോടു കൂടിയാണ് അദ്ദേഹം ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടിരുന്നത്. അജിത്തിന്റെയും വിജയ്യുടെയും ആരാധകരാണ് താരങ്ങളുടെ ഓരോ ചിത്രങ്ങളും വരുമ്പോള്‍ വലിയ രീതീയില്‍ അത് ആഘോഷിക്കാറുളളത്. തെന്നിന്ത്യയില്‍ എറ്റവും കൂടുതല്‍ ആരാധകരുളള ഇവര്‍ രണ്ടു പേരുടെയും ചിത്രങ്ങള്‍ക്ക് വലിയ രീതിയില്‍ ആരാധകര്‍ സ്വീകാര്യത നല്‍കാറുണ്ട്.

ajith

ഇരു താരങ്ങള്‍ എതു ചടങ്ങില്‍ പങ്കെടുക്കാനെത്തിയാലും അവിടെയെല്ലാം തന്നെ ആരാധകര്‍ താരങ്ങളെ ഒരു നോക്ക് കാണാനായി തടിച്ചു കൂടാറുണ്ട്. അടുത്തിടെ തമിഴ്‌നാട്ടിലെ ഒരു കോളേജില്‍ അജിത്ത് സന്ദര്‍ശനത്തിന് എത്തിയിരുന്നു. കോളേജില്‍ നടക്കുന്ന ഒരു ഗവണ്‍മെന്റ് പ്രോജക്ടിനെ പറ്റി അറിയാനാണ് താരം എത്തിയിരുന്നത്. അജിത്ത് എത്തിയ വിവരമറിഞ്ഞ് നിരവധി ആരാധകരും അദ്ദേഹത്തെ കാണാനായി കോളേജിനു മുന്നില്‍ എത്തിയിരുന്നു. താരത്തിനെ കാണാനായി പന്ത്രണ്ട് മണിക്കൂറുകളോളമാണ് ആരാധകര്‍ കാത്തിരുന്നത്. വിജയ് ആരാധകരും അജിത്തിനെ കാണാനായി എത്തിയിരുന്നു.

ajith

കാത്തിരിപ്പിനിടെ പുറത്തേയ്ക്കു വന്ന അജിത്തിനോട് തലയെ കാണാന്‍ പന്ത്രണ്ട് മണിക്കൂറായി കാത്തിരിക്കുകയാണെന്ന് വിജയ് ആരാധകന്‍ പറഞ്ഞു.ഇതു കേട്ട അജിത്ത് ആരാധകന് നല്‍കിയത് ഒരു മാസ് മറുപടിയായിരുന്നു.'സോറി പാ,താങ്കളെ കാണാന്‍ ഞാന്‍ 26 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു' എന്ന മറുപടിയാണ് അജിത്ത് നല്‍കിയത്. തന്നെ കാണാനെത്തിയവരോടൊപ്പം ഫോട്ടോയെടുത്താണ് അജിത്ത് അവിടെ നിന്നും മടങ്ങിയത്. എതായാലും ആരാധകന് അജിത്ത് നല്‍കിയ സ്‌നേഹത്തോടെയുളള ആ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X