»   » സുഡാനിയെ അഭിനന്ദിച്ച് ഗീതു മോഹന്‍ദാസ്, ഉമ്മമാരുടെ അസാധ്യ പ്രകടനം അത്ഭുതപ്പെടുത്തി!

സുഡാനിയെ അഭിനന്ദിച്ച് ഗീതു മോഹന്‍ദാസ്, ഉമ്മമാരുടെ അസാധ്യ പ്രകടനം അത്ഭുതപ്പെടുത്തി!

Written By:
Subscribe to Filmibeat Malayalam

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് അടുത്തിടെയായി പുറത്തിറങ്ങുന്നത്. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരുമെല്ലാം ഇക്കാര്യത്തില്‍ സന്തോഷിക്കുന്നുണ്ട്. എല്ലാവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സിനിമകള്‍ ഇറങ്ങുന്നത് മുതലാണ് മലയാള സിനിമയിലെ ന്യൂജന്‍ പ്രതിഭകളുടെ മിടുക്ക് പ്രകടമായത്. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ സിനിമയായ സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണം നേടി മുന്നേരുകയാണ്. പ്രേക്ഷകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ കണ്ടതിന് ശേഷമുള്ള അഭിപ്രായം പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ഒന്നാം സ്ഥാനത്ത് സൗബിന്‍, പൂമരവും ഇരയുമെല്ലാം തൊട്ടുപിറകില്‍, കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!


സൗബിന്‍ ഷാഹിര്‍ നായകനായെത്തിയ ആദ്യ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ ചിത്രം. സുഡാനിയെ മലയാള സിനിമയും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. സൗബിനെയും സംഘത്തെയും അഭിനന്ദിച്ച് അഭിനേത്രിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും രംഗത്തെത്തിയിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കുന്ന മൂത്തോന്റെ തിരക്കിലാണ് താരമിപ്പോള്‍.


Geethu Mohandas

സാഹോദര്യത്തിന്റെ കഥ പറയുന്ന നിഷ്‌കളങ്കരുടെ സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിലെ ഉമ്മമാരുടെ പ്രകടം എടുത്തുപറയേണ്ടതാണ്. അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയായിരുന്നു ഇരുവരും. സൗബിനെയും സംഘത്തെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ഗീതു മോഹന്‍ദാസ് കുറിച്ചിട്ടുണ്ട്. സക്കരിയയുടെ കന്നിസംരംഭത്തിനെ ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 23നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

English summary
Geethu Mohandas about Sudani From Nigeria

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X