കേരളത്തില്‍ മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും മുന്നില്‍ ഇളയദളപതി വിജയ്!!
Recommended Video

കേരളക്കര എല്ലാ ഭാഷക്കാരെയും അംഗീകരിയ്ക്കും. തമിഴ് നടന്മാരോട് ഒരു പ്രത്യേക താത്പര്യമാണ് കേരളജനതയ്ക്ക്. ഇളയദളപതി വിജയ്ക്കും നടന്റെ സിനിമകള്‍ക്കും ഗംഭീര സ്വീകരണമാണ് കേരളത്തില്‍ ലഭിയ്ക്കുന്നത്. ഇപ്പോള്‍ മലയാളത്തിലുള്ള സൂപ്പര്‍താരങ്ങളെക്കാള്‍ ഫാന്‍സ് ഉള്ളത് വിജയ്ക്കാണെന്ന് കേരളത്തിലെ ഒരു എം എല്‍ എ പറയുന്നു.

കോട്ടയം ജില്ലയിലെ പൂഞ്ഞാല്‍ മണ്ഡലത്തിലെ എം എല്‍ എ ആയ പി സി ജോര്‍ജ്ജാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ സൂപ്പര്‍താരങ്ങളെ താഴ്ത്തിക്കെട്ടി സംസാരിച്ചത്. എന്റെ കാഴ്ചപ്പാടില്‍ കേരളത്തില്‍ മോഹന്‍ലാലിനെക്കാളും മമ്മൂട്ടിയെക്കാളും ആരാധകരുള്ളത് വിജയ്ക്കാണ് എന്ന് പിസി ജോര്‍ജ്ജ് പറയുന്നു.
വിജയ് യുടെ പടുകൂട്ടന്‍ ഫഌ്‌സ ബോര്‍ഡില്‍ പാലഭിഷേകം നടത്തുന്ന കേരളീയരുണ്ട്. ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നതായും ജോര്‍ജ്ജ് ആരോപിച്ചു. കൈരളി ടിവിയിലെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.
ഡബ്ല്യൂസിസി വിവരമില്ലാത്ത മൂവ്മെന്റ്!! താൽപര്യമില്ലെന്ന് ലക്ഷ്മി മേനോൻ..
ചര്‍ച്ചയില്‍ പങ്കെടുത്ത പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറും കേരളത്തില്‍ വിജയ്ക്കുള്ള ആരാധകര ലക്ഷങ്ങളെ അനുകൂലിച്ച് സംസാരിച്ചു.


Click it and Unblock the Notifications











