ഒരു ഡയലോഗിന് ഒരു പോസ്റ്റര്‍; അധിക്ഷേപ ട്രോളിനെതിരെ അമേയ, മാപ്പ് പറഞ്ഞ് അഡ്മിന്‍
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ ആണ് അമേയ മാത്യൂ. സിനിമകളിലൂടേയും വെബ് സീരീസുകളിലൂടേയുമെല്ലാം ശ്രദ്ധ നേടിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അമേയയുടെ ചിത്രങ്ങളോടൊപ്പം തന്നെ ഹിറ്റാണ് അവയ്ക്ക് അമേയ നല്‍കുന്ന ക്യാപ്ഷനുകളും. ക്യാപ്ഷന്‍ സിംഹം എന്നാണ് സോഷ്യല്‍ മീഡിയ അമേയയെ വിളിക്കുന്നത് തന്നെ.
ചിത്രങ്ങള്‍ക്കായി ക്യാപ്ഷന്‍ കണ്ടെത്തുകയല്ല ക്യാപ്ഷനിടാന്‍ വേണ്ടി ചിത്രങ്ങളെടുക്കുകയാണെന്ന് അമേയയെ കുറിച്ച് സോഷ്യല്‍ മീഡിയ പറയാറുണ്ട്. ധാരാളം ആരാധകരുള്ള താരമാണ് സോഷ്യല്‍ മീഡിയയില്‍ അമേയ എന്ന് നിസ്സംശയം പറയാം. ഈയ്യടുത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലും അമേയ അഭിനയിച്ചിരുന്നു. ആട് ടുവായിരുന്നു ആദ്യ സിനിമ. ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നൊരു ട്രോളിനെതിരെ പ്രതികരിച്ചു കൊണ്ട് അമേയ കൈയ്യടി നേടുകയാണ്. ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ചൊരു പോസ്റ്റിനെതിരെയായിരുന്നു അമേയ രംഗത്ത് എത്തിയത്. ദ പ്രീസ്റ്റിലെ അമേയയുടെ വേഷത്തെയായിരുന്നു ട്രോളില്‍ പരിഹസിച്ചിരുന്നത്. സര്‍ എന്താണ് എന്റെ റോള്‍ എന്ന് അമേയ ചോദിക്കുമ്പോള്‍ ഒരു ഡയലോഗിന് ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ എന്ന് സംവിധായകന്‍ മറുപടി നല്‍കുന്നതാണ് ട്രോള്‍. ക്യാരക്ടര്‍ പോസ്റ്ററും പങ്കുവച്ചിരുന്നു.
അന്നാമ്മോ കളറായിട്ടുണ്ട്! മിന്നിത്തിളങ്ങി അന്ന ബെന്‍, ചിത്രങ്ങള്‍ കാണാം
ഇതിനെതിരെയാണ് അമേയ രംഗത്ത് എത്തിയത്. അംഗീകാരത്തിന് നന്ദി. പ്രീസ്റ്റിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ലഭിച്ച റോള്‍ ചെറുതായാലും വലുതായാലും. കമന്റ്‌സില്‍ ചില സൈബര്‍ ബുള്ളിമാര്‍ എന്നെ പിന്തുടരുന്നതായി മനസിലായിട്ടുണ്ട്. എസ്എംഎംഡിയുടെ അഡ്മിന്‍ ഇതുപോലുള്ള സൈബര്‍ ബുള്ളിയിംഗും മിസോജിനിസ്റ്റിക് കമന്റ്‌സും പ്രോത്സാഹിപ്പിക്കുന്നുവെന്നത് അത്ഭുതമാണെന്നായിരുന്നു അമേയയുടെ പ്രതികരണം.

Recommended Video
പിന്നാലെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് താരത്തോട് മാപ്പ് ചോദിച്ചു കൊണ്ട് രംഗത്ത് എത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും അവര്‍ മറുപടി നല്‍കി. പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു. ഇതിനും അമേയ പ്രതികരണവുമായെത്തി. മാപ്പ് ചോദിച്ച നടപടിയെ അംഗീകരിക്കുന്നതായി അമേയ പറഞ്ഞു. പക്ഷെ ഇത്തരത്തിലുള്ള അപമാനിക്കലുകളിലൂടെ കടന്നു പോയ ആദ്യത്തെയാളല്ല താനെന്നും ഭാവിയില്‍ കരുതല്‍ വേണമെന്നും അമേയ പറഞ്ഞു.


Click it and Unblock the Notifications