എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്തില്ല? പൂജ വരെ എത്തിയ സിനിമ മുടങ്ങി; വിജി തമ്പി പറയുന്നു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സംവിധാന-താര കൂട്ടുകളുണ്ട്. അവര്‍ ഒരുമിച്ച് വന്നപ്പോഴെല്ലാം നല്‍കിയ വിജയങ്ങളായിരിക്കും ഈ പ്രതീക്ഷയുടെ കാരണം. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് മുതല്‍ ഫഹദ്-ദിലീഷ് പോത്തന്‍ വരെ നീണ്ടു കിടക്കുന്നതാണ് ഇത്തരം കൂട്ടുകെട്ടുകള്‍. ഷാജി കൈലാസും സുരേഷ് ഗോപിയുമൊക്കെ ഇങ്ങനെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച കൂട്ടുകെട്ടാണ്. മറ്റുള്ളവരേക്കാള്‍ അനായാസം പരസ്പരം ഉള്‍ക്കൊള്ളാനും സിനിമകളുടെ ശൈലിയോടുള്ള ചേര്‍ച്ചയുമൊക്കെയാകാം ഉത്തരം കൂട്ടുകെട്ടുകളുടെ പിറവിയ്ക്ക് കാരണം.

ഇന്നും മങ്ങാത്ത സൗന്ദര്യം; കിടിലന്‍ ചിത്രങ്ങളുമായി ശില്‍പ ഷെട്ടി

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും സുരേഷ് ഗോപിയ്ക്കും ജയറാമിനും പൃഥ്വിരാജിനുമൊക്കെ ഒപ്പം സിനിമകള്‍ ചെയ്ത സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആണ് വിജി തമ്പി. ഇവര്‍ക്കൊപ്പം ഒന്നിലധികം സിനിമകള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ മലയാളത്തിന്റെ വലിയ താരമായ മോഹന്‍ലാലുമൊത്ത് ഒരു സിനിമ പോലും വിജി തമ്പി ചെയ്തിട്ടില്ല. അതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

ശിക്കാർ

മോഹന്‍ലാലിനെ വച്ച് ശിക്കാർ എന്നൊരു സിനിമ ചെയ്യാന്‍ ഇരുന്നതായിരുന്നുവെന്നും എന്നാല്‍ പൂജ വരെ നടന്ന ശേഷം ആ സിനിമ മുടങ്ങി പോയെന്നുമാണ് വിജി തമ്പി പറയുന്നത്. സുരേഷ് ബാബുവായിരുന്നു ആ സിനിമയുടെ തിരക്കഥയെഴുതിയിരുന്നത്. സെവന്‍ ആര്‍ട്‌സ് ആയിരുന്നു സിനിമയുടെ നിര്‍മാണം. സിനിമയ്ക്ക് കനല്‍ എന്നായിരുന്നു ആദ്യം പേരിട്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. സംവിധായകന്റെ വാക്കുകള്‍ വിശദമായി വായിക്കാം.

ചിലത് നടക്കും ചിലത് നടക്കില്ല

ഇതൊന്നും നമ്മള്‍ പ്ലാന്‍ ചെയ്യുന്നതല്ലല്ലോ. നമ്മള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്നാല്‍ എല്ലാം എളുപ്പമാകുമല്ലോ. നമ്മള്‍ മനസില്‍ ഓരോന്ന് വിചാരിക്കും. ചിലത് നടക്കും ചിലത് നടക്കില്ല. യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിനെ വച്ചൊരു സിനിമയുടെ പൂജ വരെ കഴിഞ്ഞതാണ്. ആ സിനിമയാണ് പിന്നീട് ശിക്കാര്‍ ്എന്ന പേരില്‍ പുറത്തിറങ്ങിയത്. കനല്‍ എന്നായിരുന്നു ഞങ്ങള്‍ പേരിട്ടിരുന്നത്. സുരേഷ് ബാബുവായിരുന്നു തിരക്കഥ, നിര്‍മാണം സെവന്‍ ആര്‍ട്‌സ്. പക്ഷെ ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം ആ സിനിമ നടന്നില്ലെന്നും വിജി തമ്പി പറയുന്നു.

അടുത്ത സിനിമയില്‍ പൃഥ്വി

അതേസമയം താന്‍ മമ്മൂട്ടിയെ വച്ചൊരു സിനിമ ചെയ്തു. ആളുകള്‍ ഇപ്പോഴും ആ സിനിമയെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ മമ്മൂട്ടിയെ വച്ച് മറ്റൊരു സിനിമ എടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും വിജി തമ്പി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതൊക്കെ സാഹചര്യങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണെന്നും നടക്കേണ്ടത് നടക്കേണ്ട സമയത്ത് തന്നെ നടക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറയുന്നു. അതേസമയം തന്റെ അടുത്ത സിനിമയില്‍ പൃഥ്വിരാജായിരിക്കും നായകനെന്നും അദ്ദേഹം പറയുന്നു.

Recommended Video

Priyadarshan denies direct-to-OTT release for Marakkar | FilmiBeat Malayalam
അഭിനയത്തിലും സാന്നിധ്യം

മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളുടെ സംവിധായകന്‍ ആണ് വിജി തമ്പി. 1988ല്‍ ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ ആകുന്നത്. തുടര്‍ന്ന് മറുപുറം, സൂര്യമാനസം, കുടുംബക്കോടതി, സത്യമേവ ജയതേ, കൃത്യം, ജനം, കുണുക്കിട്ട കോഴി, നഗരങ്ങളില്‍ ചെന്നു രാപാര്‍ക്കാം, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2013 ല്‍ പുറത്തിറങ്ങിയ നാടോടിമന്നന്‍ ആണ് അവസാനം സംവിധാനം ചെയ്ത സിനിമ. സംവിധാനത്തിന് പുറമെ അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് വിജി തമ്പി. സീരിയില്‍ രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: viji thampi mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X