'വിജയനാ, എന്തൊക്കെയുണ്ടെടോ'; ലാലേട്ടന്‍ പറഞ്ഞ പിണറായിയുടെ സുഹൃത്ത് ഈ നടനാണ്

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായിരുന്നു. വിജയനാ എന്തൊക്കയുണ്ടെടോ എന്നു പറഞ്ഞ് പിണറായി വിളിച്ചു ചോദിക്കുന്ന സൗഹൃദങ്ങളെ കുറിച്ചായിരുന്നു മോഹന്‍ലാല്‍ എഴുതിയത്. മനോരമയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നെഴുതിയത്. പിന്നാലെ ഈ വാക്കുകള്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

കുട്ടിയുടുപ്പ് അണിഞ്ഞെത്തി ഭാനുശ്രീയുടെ കിടിലന്‍ ഫോട്ടോഷൂട്ട്

ഇപ്പോഴിതാ പിണറായി മോഹന്‍ലാല്‍ പറഞ്ഞത് പോലെ വിളിക്കുന്നൊരു സുഹൃത്തിനെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. നടന്‍ ജയകൃഷ്ണനാണ് പിണറായിയുടെ ആ സുഹൃത്ത്. ജയകൃഷ്ണന്‍ അഭിനയിക്കുന്ന ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകാണ് അഖില്‍. പിണറായി ജയകൃഷ്ണനെ ഫോണില്‍ വിളിക്കുന്നതിനെ കുറിച്ചും അവര്‍ തമ്മിലുള്ള ആഴമുള്ള അടുപ്പത്തെ കുറിച്ചുമെല്ലാം അഖില്‍ തുറന്നെഴുതുകയാണ്.

പേര് വായിച്ചു ഞാന്‍ ഞെട്ടി..

ഒരു താത്വിക അവലോകനത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് സംവിധായകന്‍ വിവരിക്കുന്നത്. പിണറായി താരത്തെ രണ്ട് തവണ വിളിച്ചുവെന്നും പിന്നീടും വിളിച്ചുവെന്നും ഇരുവരും സംസാരിക്കുന്നത് കേട്ടപ്പോഴാണ് ആ സൗഹൃദത്തിന്റെ ആഴം മനസിലായതെന്നും അഥില്‍ പറയുന്നു. ആ വാക്കുകളിലേക്ക്.

ലാലേട്ടന്‍ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജേഷ്ഠനാണ്. മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടന്‍ നിങ്ങളുടെ
നടന്‍ ജയകൃഷ്ണന്‍. ഷൂട്ട് സമയം ജയേട്ടന്റെ ഫോണ് എന്റെ കൈയിലാണ്. അതില്‍ ഒരു കാള്‍ വരുന്നു. ആദ്യം ബെല്‍ അടിച്ചു നിന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചില്ല. രണ്ടാമതും ബെല്ലടിച്ചപ്പോള്‍ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ ഫോണില്‍ പേര് നോക്കി.
പേര് വായിച്ചു ഞാന്‍ ഞെട്ടി..
പിണറായി വിജയന്‍ CM calling..

സൗഹൃദത്തിന്റെ ആഴം

തുടര്‍ച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യന്‍ വിളിക്കുന്നോ. ഞാനിത് സെറ്റില്‍ മറ്റൊരു നടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്പര്‍ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു. എന്നാല്‍ പിന്നീടാണ് ഞാന്‍ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതല്‍ അറിയുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഞാന്‍ ജയേട്ടന്റെ വീട്ടില്‍ ആണ്.
ഏതാണ്ട് 11 മണി ആയപ്പോള്‍ ജയേട്ടന്‍ സഖാവിനെ വിളിച്ചു. അദ്ദേഹം എടുത്തില്ല..

5 മിനിറ്റിനുള്ളില്‍ തിരികെ വിളി വന്നു

5 മിനിറ്റിനുള്ളില്‍ തിരികെ വിളി വന്നു..
ജയാ...ചെയ്തു തന്ന സഹായങ്ങള്‍ക്ക് ഒരായിരം നന്ദി. പിണറായി സഖാവിന്റെ ശബ്ദം ഫോണില്‍ മുഴങ്ങുമ്പോള്‍ എനിക്കത് വെക്തമായി കേള്‍ക്കാം. ജയേട്ടന്‍ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മള്‍ 100 അടിക്കും. ആ സമയം 90 സീറ്റില്‍ ആണ് LDF മുന്നേറ്റം. എന്തായാലും ഇവര്‍ക്കിടയില്‍ ഉള്ള ബന്ധം എന്നെ അത്ഭുതപെടുത്തുന്നതാണ്.

Recommended Video

Kamal Hassan wishes for Pinarayi govt | FilmiBeat Malayalam
മുന്‍ നിരയില്‍ ജയേട്ടനും

ഇന്ന് സത്യ പ്രതിജ്ഞയ്ക്ക് മുന്‍ നിരയില്‍ ജയേട്ടനും പിണറായി യുടെ ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാളായി ഉണ്ടായിരുന്നു. മകളുടെ കല്യാണത്തിന് ജയേട്ടന്‍ പങ്കെടുത്തില്ല എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരില്‍ ജയേട്ടനും ഉണ്ടായിരുന്നു. ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

More from Filmibeat

Read more about: mohanlal pinarayi vijayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X