തൃശ്ശൂർ പൂരം ആണുങ്ങളുടെ പൂരം!!പൂരത്തിനിടെ മോശാനുഭവം ഉണ്ടായിട്ടുണ്ട്... തുറന്ന് പറഞ്ഞ് റിമ

തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്നുള്ള നടി രിമ കല്ലിങ്കലിന്റെ വാക്കുകൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനു വേണ്ടി രേഖാ മേനോനുമയുള്ള ചാറ്റ് ഷോയിലാണ് റിമ ഇക്കാര്യം പറഞ്ഞത്. വീട്ടിനെ കുറിച്ചും നാടിനെ കുറിച്ചുമുള്ള ചോദ്യത്തിനിടയിലെ തൃശൂർ പൂരം ചർച്ച വിഷയമായത്. പൂരത്തിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന മോശാനുഭവത്തെ കുറിച്ചും റിമ പറഞ്ഞിരുന്നു.

rima

പണ്ട് എല്ലാ വർഷവും പൂരത്തിന് പോകുമായിരുന്നു. അച്ഛൻ എല്ലായിടത്തും കൊണ്ടു പോകാറുണ്ട്.യ അതിരാവിലത്തെ വെടിക്കെട്ട് ഗ്രൗണ്ടിൽ നിന്ന് തന്നെ നിന്ന് കണ്ടിട്ടുണ്ട്. അണുങ്ങളുടെ ജനസാഗരത്തിന് നടുവിൽ നിന്നാണ് വെടിക്കെട്ട് കണ്ടത്. ആ സമയത്ത് നമുക്ക് ഒരു സുരക്ഷയില്ലെന്ന് തോന്നി പോകും. ആണുങ്ങളുടെ മാത്രം പൂരമാണെന്ന് തോന്നിപോകും. അതു പോലെ മോശാനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിമ കൂട്ടിച്ചേർത്തു.

കൃത്യ സ്ഥലത്ത് തന്നെ മമ്മൂക്ക വെച്ച് ഉണ്ട കൊണ്ടു!! മണി സാറിന് ടീമിനും അഭിനന്ദനം... റെക്കോർഡ് നേട്ടവുമായി ഉണ്ടയുടെ ടീസർ...
ഇലഞ്ഞിത്തര മേളം മാത്രമാണ് ഇതുവരെ നേരിട്ട് കാണാൻ പറ്റാതിരുന്നത്. ആനച്ചന്തം,കുടമാറ്റം എന്നിവ അകലെ നിന്ന് കണ്ടിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേൾക്കുമ്പോൾ കിട്ടുന്ന സുഖം എവിടെ നിന്ന് കേട്ടാലും കിട്ടില്ലെന്നും എന്നാൽ അത് ഇതുവരെ സാധിച്ചിട്ടില്ലെന്നും റിമ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ആണുങ്ങൾക്കൊപ്പം പെണ്ണുങ്ങളും ഫെസ്റ്റ്വെല്ലിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് പോകുന്നതല്ലേ രസം. ആല്ലാതെ ആണുങ്ങൾ മാത്രം പോയിട്ട് എന്താണ് കാര്യം? എല്ലാവരും ഒരുമിച്ച് വരുക എന്നതിലാണ് രസം. അത് അവിടെ നടക്കുന്നില്ല. കൂടാതെ സ്ത്രീകൾക്ക് കൂടിയുളളതാണല്ലോ പകൽപ്പൂരം എന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നില്ലെന്നും റിമ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X