'ഞാനന്ന് കുട്ടിയായിരുന്നു, ആ രംഗം കണ്ട് ഞാന്‍ പേടിച്ചു''; മോഹന്‍ലാല്‍ സിനിമയെ കുറിച്ച് കന്നഡ താരം

ഒരു ഭാഷയിലെ താരങ്ങള്‍ മറ്റൊരു ഭാഷയിലെ താരങ്ങളുടെ സിനിമകള്‍ കാണുന്നതും ആരാധകരാകുന്നതുമൊക്കെ സാധാരണമാണ്. ഭാഷകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്ന ഈ ഒടിടി കാലത്ത് താരങ്ങള്‍ ഒരേ സമയം പല ഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കേരളത്തിന് പുറത്തും വലിയ ആരാധകവൃന്ദമുണ്ട്. ഇന്നത്തെ മിക്ക യുവതാരങ്ങളും ഇവരുടെ ആരാധകരാണ്.

നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ബോളിവുഡ് സുന്ദരി കത്രീന കൈഫ് ബിക്കിനിയില്‍

ഇങ്ങനെ മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ളൊരു താരമാണ് രക്ഷിത് ഷെട്ടി. കന്നഡ സിനിമയിലെ നവതരംഗത്തിന്റെ മുന്‍നിരക്കാരില്‍ ഒരാളാണ് രക്ഷിത്. നടനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് രക്ഷിത്. തന്റെ ഒരു സിനിമയുടെ പ്രൊമോഷനായി കേരളത്തില്‍ എത്തിയപ്പോഴായിരുന്നു താന്‍ മോഹന്‍ലാല്‍ സിനിമകളുടെ ആരാധകനാണെന്ന് രക്ഷിത് തുറന്ന് പറഞ്ഞത്. ആ വാക്കുകളിലേക്ക്.

മണിച്ചിത്രത്താഴ്

മോഹന്‍ലാല്‍ സാര്‍ എന്നും എന്റെ പ്രിയപ്പെട്ട നടനാണ്. അദ്ദേഹത്തിന്റെ ഇരുവര്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. ആ ചിത്രത്തിലെ മോഹന്‍ലാല്‍ സാറിന്റേയും പ്രകാശ് രാജ് സാറിന്റേയേും പ്രകടനം ഒരുപാട് ഇഷ്ടമാണ്. മണിരത്‌നമാണ് ചിത്രം സംവിധാനം ചെയ്തത്. പിന്നെ എനിക്ക് പലതിന്റേയും പേര് ഓര്‍മ്മയില്ല. ചെറുപ്പത്തില്‍ കണ്ടതാണ്, മണിച്ചിത്രത്താഴ്. പിന്നീടത് കന്നഡയിലേക്ക് റീമേക്ക് ചെയ്തു. മണിച്ചിത്രത്താഴ് പഴയ സിനിമയാണ്. അന്ന് ഞാനൊരു കുട്ടിയായിരുന്നു.

ആ ചിത്രം കണ്ട് പേടിച്ചിട്ടുണ്ട്

ആ ചിത്രം കണ്ട് ഞാന്‍ പേടിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വരുന്ന സീനൊക്കെ ഭയങ്കര ഇഷ്ടമാണ്. അതിന്റെ ക്ലൈമാക്‌സില്‍ ബോഡി മാറ്റുന്ന സീന്‍ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരു കുട്ടിയെന്ന നിലയില്‍ അമ്പരന്നു പോയിരുന്നു. അത് കന്നഡ റീമേക്കിലില്ലെന്നാണ് ഓര്‍ക്കുന്നത്. പിന്നെ അദ്ദേഹത്തിന്റെ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത ചിത്രമായ കിരീടവും ഒരുപാട് ഇഷ്ടമാണ്. ജാക്കി ഷ്രോഫാണ് മോഹന്‍ലാലിന്റെ റോള്‍ ചെയ്തത്. കുട്ടിയായിരിക്കെ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. എന്നും രക്ഷിത് പറഞ്ഞു.

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam
777 ചാര്‍ലി

നടനായാണ് രക്ഷിത് സിനിമയിലെത്തുന്നത്. നാം അറീല്‍ ഓന്‍ട് ദിന ആയിരുന്നു ആദ്യ സിനിമ. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. 2014 ല്‍ പുറത്തിറങ്ങിയ ഉളിദവരു കണ്ടാന്‍തെയിലൂടെയാണ് സംവിധായകനാകുന്നത്. ഈ ചിത്രം കന്നഡ സിനിമയില്‍ പുതിയ തരംഗമായിരുന്നു. പിന്നീട് റിച്ചി എന്ന പേരില്‍ നിവിന്‍ പോളിയെ നായകനാക്കി ഈ സിനിമ റീമേക്ക് ചെയ്തിരുന്നു. അവനെ ശ്രീമന്‍നാരായണ ആണ് അവാസനം റിലീസ് ചെയ്ത ചിത്രം. ഈ സിനിമയുടെ പ്രൊമോഷനായി കേരളത്തിലെത്തിയപ്പോഴാണ് രക്ഷിത് മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചത്.

777 ചാര്‍ലിയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ വൈറലായി മാറിയിരുന്നു. പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. കേരളത്തിലും ഒരുപാട് ആരാധകരുണ്ട് രക്ഷിത് ഷെട്ടിയ്ക്ക്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X