നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ലെന്ന് കമന്റ്; മറുപടിയുമായി ടിനി ടോം
മിമിക്രിതാരവും സിനിമ-ടെലിവിഷന്‍ താരവുമൊക്കെയായി വര്‍ഷങ്ങളായി മലയാളികളുടെ മുന്നിലുണ്ട് ടിനി ടോം. സോഷ്യല്‍ മീഡിയയിലും ധാരാളം പേര്‍ ടിനിയെ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ ഒരു കമന്റിന് ടിനി ടോം നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം ടിനി ടോം പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റിന് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ജനപ്രീയ പരിപാടിയായ കോമഡി ഉത്സവത്തിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തില്‍ ടിനി ടോം പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റും ഇതിന് ടിനി നല്‍കിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയിലെ സഹാതാരങ്ങളായ ബിജുക്കുട്ടന്‍, കലാഭവന്‍ പ്രജോദ്. ഷാജു, മിഥുന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു ടിനി ടോം പങ്കുവച്ചത്.

സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് ചിത്രത്തിന് ടിനി ടോം നല്‍കിയ ക്യാപ്ഷന്‍. താരത്തിന്റെ പോസ്റ്റിന് ലൈക്കുകളുമായി ധാരാളം പേരുമെത്തി. ഇതിനിടെ ഒരാള്‍ പ്രകോപിപ്പിക്കുന്ന കമന്റുമായി എത്തുകയായിരുന്നു. നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല എന്നായിരുന്നു കമന്റ്. ഇതിന് ടിനി നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.
നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികള്‍ കണ്ടോളും എന്നായിരുന്നു ടിനി ടോം നല്‍കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കൈയ്യടിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധിപേര്‍ എത്തിയിട്ടുണ്ട്. ചില സമയത്ത് ഇങ്ങനത്തെ മറുപടി പറയേണ്ടി വരുമെന്നാണ് ഒരു കമന്റ്. താന്‍ വേണമെങ്കില്‍ കണ്ടാല്‍ മതി, കാണാന്‍ വേറെ ആളുകള്‍ ഉണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.
ഗ്ലാമര്‍ താരം യഷികയുടെ പുത്തന്‍ ചിത്രങ്ങള്‍
നേരത്തെ ടിനിയുടെ പോസ്റ്റുകള്‍ വിവാദമായി മാറിയിരുന്നു. ഒരു ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളായിരുന്നു ടിനി പങ്കുവച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ സദസിനോട് സംസാരിക്കുകയാണ്. പിന്നിലായി ശ്വേത മേനോന്‍, ഹണി റോസ്, രചന നാരായണന്‍കുട്ടി, ടിനി ടോം എന്നിവരും നില്‍ക്കുന്നുണ്ട്. ഈ ചിത്രം പങ്കുവച്ചാണ് ടിനി ഇരിപ്പിട വിവാദത്തെ പരഹസിച്ചിരിക്കുന്നത്. ആര്‍ക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ടിനി കുറിച്ചത്.
Recommended Video
പിന്നാലെ മറ്റൊരു ചിത്രവും ടിനി ടോം പങ്കുവച്ചു. ഈ ചിത്രത്തിലും നടിമാര്‍ പിന്നിലായി നില്‍ക്കുകയായിരുന്നു. ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലന്നേയ്. സ്റ്റാന്‍ഡിങ് ബ്യൂട്ടീസ് എന്നായിരുന്നു ഈ ചിത്രത്തിന് ടിനി നല്‍കിയ ക്യാപ്ഷന്‍. രണ്ട് പോസ്റ്റുകളും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. താരത്തിനെതിരെ സോഷ്യല്‍ മീഡിയ പൊങ്കലായുമായി എത്തുകയായിരുന്നു പിന്നീട്.


Click it and Unblock the Notifications