പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ല, ഇത് കഴിവില്ലാത്തതിന്റെ ഫ്രസ്‌ട്രേഷന്‍; ഓഡിയോ ക്ലിപ്പ് വിവാദത്തില്‍ ടിനി ടോം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെ കുറിച്ച് നടന്‍ ടിനി ടോം. തനിക്കെതിരെ നിരന്തരം കമന്റുകളിടുകയും പ്രകോപിപ്പിക്കുകയും ചെയ്തതിനാലാണ് അയാളെ വിളിക്കേണ്ടി വന്നതെന്നാണ് ടിനി ടോം പറയുന്നത്. ഇതുപോലുള്ള കമന്റുകള്‍ നിത്യവും ലഭിക്കുന്നുണ്ട്. അവയെ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്ത് കളയുന്ന രീതിയിലെ കാണാറുള്ളുവെന്നും ടിനി പറയുന്നു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താനും സാധാരണ വ്യക്തിയാണെന്നും പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നും ടിനി പറയുന്നു. താനും അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നു വന്ന ആളാണെന്നും ടിനി പറയുന്നു. ഇവരെ പോലെ താന്‍ ചെയ്യുന്നതും ഒരു ജോലിയാണെന്നും അദ്ദേഹം പറയുന്നു. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് മനസിലാകുന്നില്ലെന്നും താരം പറയുന്നു.

Tini Tom

എനിക്ക് ജോലി അറിയാവുന്നതുകൊണ്ട് തന്നെയാണ് വലിയ വലിയ സംവിധായകര്‍ എന്നെ വിളിച്ച് ഓരോ വേഷം ഏല്‍പ്പിക്കുന്നതെന്നും ടിനി പറയുന്നു. ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല എന്റെ കഴിവ്, അത് ദൈവസിദ്ധമാണെന്നും താരം പറഞ്ഞു. 'കുറെ നാളായി എനിക്കെതിരെ മനഃപൂര്‍വം കളിക്കുന്ന ചിലരുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഇവര്‍ക്കൊക്കെ കിട്ടുന്ന സംതൃപ്തി എന്താണ്? മാത്രമല്ല നല്ല വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കാറുമുണ്ട്.' താരം പറയുന്നു.

താന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളൊന്നും ആരും കാണില്ലെന്നും ടിനി പറഞ്ഞു. താനൊരു സെലിബ്രിറ്റിയാണ്. തന്നെ വിമര്‍ശിക്കുമ്പോള്‍ ലഭിക്കുമ്പോള്‍ ലഭിക്കുന്ന വിസിബിലിറ്റിയാണ് ഇവരുടെ ലക്ഷ്യമെന്നും ടിനി പറഞ്ഞു. ഇവര്‍ ഇങ്ങനെ ചെയ്തുവെന്ന് കരുതി തനിക്ക് അവസരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നും ഇപ്പോള്‍ തന്നെ വലിയ മൂന്ന് സംവിധായകരുടെ ചിത്രങ്ങളാണ് താന്‍ ചെയ്യുന്നതെന്നും താരം പറഞ്ഞു.

അന്നാമ്മോ കളറായിട്ടുണ്ട്! മിന്നിത്തിളങ്ങി അന്ന ബെന്‍, ചിത്രങ്ങള്‍ കാണാം

Recommended Video

Actor Tini Tom's Facebook Post Goes Viral | FilmiBeat Malayalam

ഇത്തരക്കാരെ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവര്‍ ജീവിതത്തില്‍ എവിടെയും എത്തിയിട്ടുണ്ടാകില്ല. ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാല്‍ അറിയാം അവര്‍ക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ല. അതിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് അവര്‍ നന്നായി ജീവിക്കുന്നവര്‍ക്ക് എതിരെ കാണിക്കുന്നതെന്നും ടിനി ടോം പറഞ്ഞു.

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X