ഭരണ തുടര്‍ച്ചയുണ്ടാകുമോ? തഗ് അടിച്ച് ടൊവിനോയുടെ മറുപടികള്‍

മലയാള സിനിമയിലെ യുവനടന്മാരില്‍ മുന്‍പന്തിയിലാണ് ടൊവിനോ തോമസിന്റെ സ്ഥാനം. ടൊവിനോയുടെ പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സിനിമയ്ക്ക് പുറത്തെ വ്യക്തി ജീവിതം കൊണ്ടും ടൊവിനോ കൈയ്യടി നേടാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളും ഇടപെടലുകളുമാണ് ടൊവിനോയെ ജനപ്രീയനാക്കുന്നത്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തന രംഗത്തും മറ്റും നേരിട്ടിറങ്ങി പ്രവര്‍ത്തിച്ച ടൊവിനോയെ സിനിമാലോകവും ആരാധകരും ഒരുപോലെ അഭിനന്ദിച്ചിരുന്നു.

ലെഹങ്ക അണിഞ്ഞെത്തി വാണി ഭോജന്‍;‍ എന്തൊരഴകെന്ന് സോഷ്യല്‍ മീഡിയ

ഇപ്പോഴിതാ കള സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമള്ള ടൊവിനോയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. രാഷ്ട്രീയത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തഗ്ഗ് ലൈഫ് മറുപടികളുമായാണ് ടൊവിനോ നേരിട്ടത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ടൊവിനോയുടെ രാഷ്ട്രീയം

സിനിമ രംഗത്തു നിന്നും ധാരാളം പേര്‍ രാഷ്ട്രീയത്തിലേക്ക് വരുന്ന സാഹചര്യത്തില്‍ ടൊവിനോയുടെ രാഷ്ട്രീയം എന്താണെന്നായിരുന്നു ചോദ്യം. എന്നാല്‍ താന്‍ പാര്‍ട്ടി നോക്കിയല്ല വ്യക്തികളെ നോക്കിയാണ് വോട്ട് ചെയ്യാറെന്നും ആ നിഷ്പക്ഷതയാണ് തന്റെ രാഷ്ട്രീയമെന്നും ടൊവിനോ പറഞ്ഞു. ഒരു പാര്‍ട്ടിയോടും പ്രത്യേക അടുപ്പോ വെറുപ്പോ ഇല്ലെന്നും ടൊവിനോ പറഞ്ഞു.

വോട്ട്

അതേസമയം താന്‍ എപ്പോഴും വോട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും അത് തന്റെ കടമയും അവകാശവുമാണെന്ന ബോധ്യമുണ്ടെന്നും തന്റെ സാമാന്യ ബുദ്ധിയ്ക്ക് നിരക്കുന്ന തരത്തിലാണ് വോട്ട് ചെയ്യാറെന്നും ടൊവിനോ പറഞ്ഞു. എന്നാല്‍ ടൊവിനോയെ വിടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. ഇതോടെ തന്റെ നിലപാട് ടൊവിനോ കൂടുതല്‍ വ്യക്തമാക്കുകയായിരുന്നു.

താന്‍ ഇവിടെ വന്നിരിക്കുന്നത് രാഷ്ട്രീയം ചര്‍ച്ച ച ചെയ്യാനല്ല. സിനിമയുടെ പ്രൊമോഷനു വേണ്ടിയാണ്. ഇലക്ഷന്‍ പ്രചരണമല്ല ഇതെന്നും ഇവിടെ നിന്നും പോകുന്നത് വോട്ട് ചോദിക്കാനല്ലെന്നും താന്‍ സ്ഥാനാര്‍ത്ഥിയല്ലെന്നും ടൊവിനോ പറഞ്ഞു. കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതിനെ കുറിച്ച് പറയാന്‍ നിരീക്ഷകരു സര്‍വെകളുമെല്ലാം ഉണ്ടല്ലോ എന്നായിരുന്നു ടൊവിനോയുടെ മറുപടി. വേണമെങ്കില്‍ തുടര്‍ ഭരണമുണ്ടാകാനും ഇല്ലാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയാം എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

കള റിലീസിന്

അതേസമയം കള റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 25ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ശ്രദ്ധ നേടിയിരുന്നു. എ സര്‍ട്ടിഫിക്കറ്റോടെയാണ് കള തീയേറ്ററുകളിലെത്തുന്നത്. രോഹിത് വിഎസ് ആണ് സിനിമയുടെ സംവിധായകന്‍. ഇബിലീസ്, അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ സിനിമകളുടെ സംവിധായകനാണ് രോഹിത്. ലാല്‍, ദിവ്യ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

മിന്നല്‍ മുരളി

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ആണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ടെലിവിഷനിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. തീയേറ്ററിലെത്തിയ അവസാന ചിത്രം ഫോറന്‍സിക് ആയിരുന്നു. കുറുപ്പ്, മിന്നല്‍ മുരളി, കാണെക്കാണെ, നാരദന്‍ തുടങ്ങിയ സിനിമകളാണ് ടൊവിനോയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറോ ചിത്രമായ മിന്നല്‍ മുരളി ഏറെ പ്രതീക്ഷയോടെ സിനിമാലോകം ഉറ്റു നോക്കുന്ന സിനിമയാണ്.

More from Filmibeat

Read more about: tovino thomas kala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X