twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോ തോമസിനരികിലേക്ക് അയാളെത്തി! ബ്ലോക്കില്‍ കുരുങ്ങിയ താരത്തിന് ലഭിച്ച സഹായം! വീഡിയോ വൈറല്‍!

    |

    യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാതിരക്കുകള്‍ക്കിടയില്‍ പൊതുപരിപാടിയിലും താരം സജീവമാണ്. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് താരമായിരുന്നു. 6 മണിക്കായിരുന്നു പരിപാടിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. വിശിഷ്ടാതിഥികളും മറ്റുള്ളവരുമൊക്കെ താരത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. ബ്ലോക്കില്‍ കുരുങ്ങിയ ടൊവിനോയ്ക്ക് പരിപാടിയില്‍ എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലായിരുന്നു താരവും കുടുങ്ങിയത്.

    ബ്ലോക്കിലാണ് താനെന്നും ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നുവെന്നും ടൊവിനോ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായാണ് ഹൈക്കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ താരത്തിനരികിലേക്ക് എത്തിയത്. മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കെ നെടുമ്പള്ളി വീട്ടില്‍ സുനില്‍ കുമാറായിരുന്നു താരത്തിനരികിലേക്ക് എത്തിയത്. അദ്ദേഹത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്ന ടൊവിനോയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

    Tovino  Thomas

    ടൊവിനോ തോമസിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാനും ഫോട്ടോയെടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലുമാണ് താനെന്നുമായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി നിറഞ്ഞുനില്‍ക്കാറുണ്ട് അദ്ദേഹം. ഇത്തവണയും അത് തന്നെയായിരുന്നു സംഭവിച്ചത്. എടക്കാട് ബറ്റാലിയന്‍ 06 ആണ് ഇനി താരത്തിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

    ലേശം ഉളുപ്പുണ്ടോ ചേട്ടാ! ഗോസിപ്പ് എന്ന് പറഞ്ഞാല്‍ അങ്ങനെ കൊടുക്കണം! ആഞ്ഞടിച്ച് അഞ്ജു ജോസഫ്!

    English summary
    Tovino arriving on a two wheeler to inaugurate the Kerala High Court Advocates Assn Annual Day.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X