twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    45 മിനുറ്റ് അടിയും ഇടിയും കാണാം, 2 മിനുറ്റ് ലവ് സീന്‍ പറ്റില്ല; വിമര്‍ശകരോട് ടൊവിനോ

    |

    ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കള. ഈയ്യടുത്തായിരുന്ന കളയുടെ ഒടിടി റിലീസ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുവരുന്നത്. സിനിമയുടെ മേക്കിംഗും ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ടൊവിനോയും സുമേഷ് മൂറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇരുവരും തമ്മിലുള്ള വളരെ വയലന്റായ സംഘട്ടനരംഗങ്ങളും കൈയ്യടി നേടുന്നുണ്ട്.

    ഉഫ് എന്തൊരു ഹോട്ട്! ബിക്കിനിയണിഞ്ഞ് ദുല്‍ഖറിന്റെ നായിക

    ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച ഷാജിയും ദിവ്യ പിള്ള അവതരിപ്പിച്ച വിദ്യയും തമ്മിലുള്ള ചുംബനരംഗവും ചര്‍ച്ചയായി മാറിയിരുന്നു. ഈ രംഗത്തെ പരിഹസിച്ചു കൊണ്ടും ചിലര്‍ രംഗത്ത് എത്തിയിരുന്നു. ടൊവിനോ സ്ഥിരമായി ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നുവെന്നും ചിലര്‍ കളിയാക്കിയിരുന്നു. ഇത്തരം രംഗങ്ങളുള്ള സിനിമകള്‍ എങ്ങനെയാണ് കുടുംബത്തോടൊപ്പം ഇരുന്ന് കാണുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്.

    ചുംബന രംഗങ്ങള്‍

    ടൊവിനോയ്‌ക്കെതിരെ വ്യക്തിപരമായി തന്നെ ചിലര്‍ അധിക്ഷേപം നടത്തിയിരുന്നു. അഭിനയിക്കാന്‍ അറിയാത്തത് കൊണ്ടാണ് ചുംബന രംഗങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചു നില്‍ക്കുന്നതെന്ന് പോലും ചിലര്‍ അധിക്ഷേപിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരേയും കളയിലെ ചുംബന രംഗത്തിനെതിരേയും ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടൊവിനോ എത്തിയിരിക്കുകയാണ്. സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയുടെ പ്രതികരണം.

    ഇതിലെ യുക്തി എവിടെ?

    ' ഞാന്‍ ഇത്തരത്തിലുള്ള ചില പോസ്റ്റുകള്‍ കണ്ടിരുന്നു. സിനിമ സിനിമ ഗംഭീരമാണ്, പക്ഷേ അവര്‍ക്ക് പ്രണയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു അത്തരം രംഗങ്ങള്‍ ഒരു കുടുംബത്തോടൊപ്പം കാണാന്‍ പ്രയാസമാണ് എന്നൊക്കെയുള്ള തരത്തില്‍. പക്ഷേ ഒരു 'എ' സര്‍ട്ടിഫൈഡ് സിനിമയില്‍, 45 മിനുറ്റ് അടിയും ഇടിയും കാണാം, അത കുഴപ്പമില്ല, പക്ഷേ രണ്ട് മിനുറ്റ് പ്രണയ രംഗം കാണാന്‍ സാധിക്കില്ല, ഇതിലെ യുക്തി എവിടെ? എന്നായിരുന്നു ടൊവിനോ പ്രതികരിച്ചത്. കളയിലെ യഥാര്‍ത്ഥ വില്ലന്‍ താന്‍ അവതരിപ്പിച്ച ഷാജിയാണെന്നും ടൊവിനോ പറഞ്ഞു.

    തെറ്റിദ്ധരിപ്പിക്കുകയായിരുന്നു

    തന്റെ താരപരിവേഷം ഉപയോഗിച്ച് കളയിലെ ഹീറോ ഷാജിയാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളാണ് ശരിക്കും വില്ലന്‍. ഷാജിയെന്ന വ്യക്തിയെ തകര്‍ക്കാനല്ല മൂറിന്റെ കഥാപാത്രം എത്തുന്നതെന്നും ഷാജിയിലെ ഈഗോയെ ഇല്ലാതാക്കാന്‍ ആണെന്നും ടൊവിനോ പറഞ്ഞു. മറ്റൊരു ആക്ഷന്‍ പടമാണെന്നായിരുന്നു കളയെ കുറിച്ച് പലരും കരുതിയിരുന്നത്. എന്ത് തിരക്കഥയാണിതെന്നും ഇതില്‍ കഥ എന്താണെന്നും ചിലര്‍ ചോദിക്കുന്നത് കേട്ടിരുന്നുവെന്നും ഷാജി മാസ് ഹീറോയായി മാറുന്നത് കാണാന്‍ ആയിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നതെന്നും അത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ടൊവിനോ പറഞ്ഞു.

    Recommended Video

    Kala Movie Theatre Response | FilmiBeat Malayalam
    കൈയ്യടി നേടി

    രോഹിത് വിഎസ് ആണ് കളയുടെ സംവിധായകന്‍. ലാല്‍, ദിവ്യ പിള്ള എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. യദു പുഷ്‌കരനും രോഹിത്തും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സഹനിര്‍മ്മാതാവുമാണ് ടൊവിനോ. ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. മൂറിന്റെ പ്രകടനവും ഏറെ കൈയ്യടി നേടിയതായിരുന്നു.

    Read more about: tovino thomas
    English summary
    Tovino Thomas Opens Up About All The Criticism Kala Faced In Social Media, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X