തീവണ്ടിയെയും വിടാതെ വ്യാജന്മാര്‍! പ്രിന്റ് ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍! ടൊവിനോയുടെ പ്രതികരണമിങ്ങനെ
ടൊവിനോ തോമസിന്റെ തീവണ്ടി തിയ്യേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ടൊവിനോയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നാകും തീവണ്ടിയെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. ആദ്യ ദിനം മുതല്‍ വലിയ തിരക്കായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ കാണപ്പെട്ടത്. ഏറെ നാളുകള്‍ക്ക് മുന്‍പ് റിലീസ് പ്രഖ്യാപിച്ച ചിത്രം പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ടായിരുന്നു തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്.
മോശമില്ലാത്ത കളക്ഷനും ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നു. പൃഥ്വരാജ് ചിത്രം രണത്തിനൊപ്പം ആയിരുന്നു ടൊവിനോയുടെ തീവണ്ടിയും എത്തിയിരുന്നത്. ഇത്തവണ വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ഒരു ചിത്രവുമായിട്ടാണ് ടൊവിനോ എത്തിയിരിക്കുന്നത്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനത്ത പ്രശംസിച്ചും നിരവധി പേര്‍ രംഗത്തുവരുന്നുണ്ട്. തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ തീവണ്ടിയുടെ വ്യാജപ്രിന്റ് ഇറങ്ങിയതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പ്രിന്റ് ഇറങ്ങിയതോടെ ഈ വിഷയത്തില്‍ ടൊവിനോയുടെ പ്രതികരണം എത്തിയിരുന്നു.

തീവണ്ടി
സിനിമാ സ്വപ്‌നവുമായി നടന്ന ഫെലിനി ടിപിയുടെ ആദ്യ സംവിധാന സംരഭമാണ് തീവണ്ടി. ടൊവിനോയുടെ പ്രകടനത്തിനൊപ്പം സംവിധായകന്റെ മേക്കിങ്ങും മികച്ചതാണെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു. വിനി വിശ്വലാലിന്റെ തിരക്കഥയിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് തീവണ്ടിയുടെ കഥ വികസിക്കുന്നത്. പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും വ്യത്യസ്ഥമാര്‍ന്നൊരു രീതിയില്‍ അവതരിപ്പിച്ചതാണ് തീവണ്ടി വിജയം നേടിയിരിക്കുന്നത്. സംവിധായകന്റെ മികവിനൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനവും എടുത്തുപറയേണ്ടത് തന്നെയാണ്.

ടൊവിനോയും നായികയും
ആദ്യ ദിനം മുതല്‍ ഹൗസ്ഫുള്‍ ഷോകളായിരുന്നു ചിത്രത്തിന് കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന മികച്ചൊരു എന്റര്‍ടെയിനറാണ് തീവണ്ടിയെന്നാണ് നേരത്തെ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നത്. സംയുക്താ മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തിയിരിക്കുന്നത്. സംയുക്തയുടെ കരിയറിലെ ആദ്യ ചിത്രമാണ് ടൊവിനോയ്‌ക്കൊപ്പമുളള തീവണ്ടി. ടൊവിനോയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് ചിത്രത്തില്‍ നായികയും നടത്തിയിരിക്കുന്നത്. തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രമായി ടൊവിനോ എത്തുന്ന ചിത്രത്തില്‍ വില്ലേജ് ഓഫീസറായ ദേവി എന്ന കഥാപാത്രമായിട്ടാണ് സംയുക്ത എത്തുന്നത്.

വ്യാജപ്രിന്റ്
തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിന് വ്യാജപ്രിന്റ് ഇറങ്ങിയതായുളള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തിയ്യേറ്ററുകളില്‍ നിന്നും ഷൂട്ട് ചെയ്ത പ്രിന്റുകള്‍ ഇറങ്ങിയതായുളള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.വിവരം അറിഞ്ഞതോടെ അണിയറപ്രവര്‍ത്തകര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജിസിസി സെന്റ്‌ററുകളിലും എഷ്യാ പസഫിക്ക് ആഫ്രിക്ക സെന്ററുകളിലും ചിത്രം ഈ വീക്കെന്‍ഡിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ടൊവിനോ പറഞ്ഞത്
വ്യാജപ്രിന്റ് ഇറങ്ങിയതിനു പിന്നാലെ ഒരു ആരാധകന്റെ ട്വീറ്റിന് ടൊവിനോ പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. "വ്യാജ പ്രിന്റുകള്‍ നമ്മള്‍ സിനിമാ പ്രേമികള്‍ കാണില്ല എന്ന് തീരുമാനിച്ചാല്‍ തീരുന്ന പ്രശ്‌നമേയുളളുവെന്നാണ് ടൊവിനോ ട്വിറ്ററില്‍ കുറിച്ചത്. അത് മാത്രമേയുളളു അതിനൊരു പരിഹാരമെന്നും ടൊവിനോ ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം നിറഞ്ഞ സദസുകളിലാണ് ടൊവിനോയുടെ തീവണ്ടി പ്രദര്‍ശനം തുടരുന്നത്. മായാനദിയിലെ മാത്തനു ശേഷം ടൊവിനോയ്ക്ക് ലഭിച്ച മികച്ച കഥാപാത്രമാണ് തീവണ്ടിയിലെ ബീനിഷെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്.
ടൊവിനോയുടെ ട്വീറ്റ്
ടൊവിനോയുടെ ട്വീറ്റ്


Click it and Unblock the Notifications