യഷും ഗീതുവും തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ ടോക്സിക് നിർത്തിവച്ചുവോ? സത്യമിതാണ്

പ്രമുഖ കന്നഡ താരം യഷ്, കെജിഎഫ് ചിത്രങ്ങളുടെ ഉജ്ജ്വല വിജയത്തിന് ശേഷം ഇതുവരെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പ്രശസ്ത താരം തന്റെ തിരിച്ചു വരവിനായി തിരഞ്ഞെടുത്തത്, മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന മാസ്സ് ചിത്രമാണ്. 'ടോക്സിക്' എന്ന ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുകയാണ്. പിറന്നാൾ ടീസർ ഒഴികെ, ചിത്രത്തെക്കുറിച്ച് ഇതേവരെ ഒരു അപ്‌ഡേറ്റും പുറത്തുവന്നിട്ടില്ല. ഈ വർഷം ഏപ്രിൽ 10 ന് പ്രദർശനത്തിന് എത്തുമെന്ന് കരുതിയിരുന്ന ചിത്രം, ഇപ്പോൾ അടുത്ത വർഷം മാർച്ച് 19ലേക്ക് മാറ്റിയിരിക്കുകയാണ്.

'ടോക്സിക്', 'രാമായണം' എന്ന രണ്ടു ചിത്രങ്ങളിൽ യഷ് ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ഈ രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങളുടെയും നിർമ്മാണത്തിലും അദ്ദേഹം പങ്കാളിയാണ്. ഗീതു മോഹൻദാസിന്റെ ഗ്യാങ്സ്റ്റർ ചിത്രമായ 'ടോക്സിക്' വളരെയധികം പ്രതീക്ഷകൾ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രം പുറത്തിറങ്ങാൻ 5 മാസം മാത്രം ബാക്കിയുള്ള ഈ സമയത്ത്, റിലീസ് മാറ്റിവയ്ക്കുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സ്വാഭാവികമായും ആരാധകർക്കിടയിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്.

Geetu Mohandas and Yash
Photo Credit: Filmibeat

മാറ്റമില്ലാത്ത സ്നേഹം, അച്ഛനോളം പ്രിയപ്പെട്ടതായി മറ്റൊന്നില്ല, തള്ളി പറയില്ല; ദിലീപിന്റെ ഹാപ്പിനസായ മീനൂട്ടി!

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നായകൻ യഷും സംവിധായിക ഗീതു മോഹൻ ദാസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ഇത് പോലെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പിന്നീട് അതെല്ലാം തെറ്റാണെന്ന് ടീമംഗങ്ങൾ തന്നെ വെളിപ്പെടുത്തി. "ടോക്സിക്കിന്റെ റീഷൂട്ട് നടക്കുകയാണ്, ചില രംഗങ്ങൾ യാഷിന് ഇഷ്ടപ്പെട്ടില്ല, അതിനാൽ അദ്ദേഹം വീണ്ടും ചിത്രീകരിക്കാൻ തീരുമാനിച്ചു, ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവയ്ക്കുമെന്ന് ഉറപ്പായി," എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. പക്ഷെ, നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസിന്റെ അംഗമായ സുപ്രീത് ഈ വിഷയത്തിൽ ഫിലിമിബീറ്റ് കന്നഡയോട് പ്രതികരിക്കുകയും, ഇപ്പോഴത്തെ സ്ഥിതിഗതികൾ വിശദീകരിക്കുകയും ചെയ്തു.

Stills from the sets of Toxic
Photo Credit: Yash / Instagram

"സിനിമാ സംഘം ഔദ്യോഗികമായി പറയുന്നതുവരെ ഒരു വാർത്തയും വിശ്വസിക്കരുത്. 'ടോക്സിക്' മാർച്ച് 19 ന് റിലീസ് ചെയ്യും. അതിൽ ഒരു മാറ്റവുമില്ല," സുപ്രീത് വ്യക്തമാക്കി. കോടികൾ ചെലവഴിച്ച് വമ്പൻ തുകയാണ് ചിത്രം നിർമ്മിക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പ്രവർത്തിക്കുന്നു. ചിത്രത്തിന്റെ കഥയെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും ഔദ്യോഗികമായി ഒരു വിവരവും സിനിമാ സംഘം നൽകിയിട്ടില്ല. മയക്കുമരുന്ന് മാഫിയയുടെ കഥയാണ് ചിത്രത്തിലുള്ളതെന്ന് പറയപ്പെടുന്നു.

എന്തായാലും, മുംബൈയിൽ അടുത്തിടെ നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഷൂട്ടിൽ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് നായകൻ യഷ് നേരിട്ടാണ്. ഗീതു മോഹൻദാസ് ഇപ്പോഴും ചിത്രത്തിന്റെ ടീമിൽ അംഗമാണെങ്കിലും, സഹ രചയിതാവ് കൂടിയായ കന്നഡ താരം കൃത്യമായ ഇടപെടലുകൾ ചിത്രത്തിൽ നടത്തുന്നുണ്ടെന്ന് ഉറപ്പാണ്. നയൻതാര, രുക്മിണി വസന്ത്, ഹുമ ഖുറേഷി, കിയാര അദ്വാനി തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. കെവിഎൻ പ്രൊഡക്ഷൻസും, യഷിന്റെ ഉടമസ്ഥതയിലുള്ള മോൺസ്റ്റർ മൈൻഡ്സ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മുൻപൊരിക്കൽ ദി ഹോളിവുഡ് റിപ്പോർട്ടർ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ടോക്സിക് എന്ന ചിത്രം രണ്ടു വ്യത്യസ്ത ലോകങ്ങളുടെ കൂടിച്ചേരൽ ആണെന്നാണ് യഷ് പറഞ്ഞത്. ഗീതു മോഹൻദാസിന്റെ ശക്തമായ കഥയുടെ അടിത്തറയിൽ ഒരുങ്ങുന്ന ഡ്രാമയും, അതിൽ യഷിന്റെ സ്വന്തം ശൈലിയിൽ ഉള്ള മാസ്സ് ഘടകങ്ങളുമായി എത്തുന്ന ചിത്രമാണ് ടോക്സിക് എന്നാണ് റിപോർട്ടുകൾ. എന്നാൽ ചിത്രത്തിന്റെ കുറച്ചു മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ടീസർ, പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഗീതുവിന്റെ ആശയങ്ങളിൽ നിന്ന് വിപരീതമായി, വൾഗറായ, സ്ത്രീ വിരുദ്ധത നിറഞ്ഞൊരു ടീസറാണ് അന്ന് പുറത്തിറങ്ങിയത്.

More from Filmibeat

Read more about: yash geethu mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X