പിറന്നാള്‍ ദിനത്തില്‍ തൃഷയ്ക്ക് ലഭിച്ച വിവാഹാഭ്യര്‍ത്ഥന, അതും ഒരു സെലിബ്രിറ്റിയില്‍ നിന്ന്!!
സൗത്ത് ഇന്ത്യന്‍ ക്വീന്‍ തൃഷ കൃഷ്ണയുടെ പിറന്നാളായിരുന്നു ഇന്നലെ (മെയ് 4). ആരാധകരും സിനിമാ സുഹൃത്തുക്കളുമൊക്കെ തൃഷയ്ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. എന്നാല്‍ തൃഷ കുടുംബത്തിനൊപ്പം ബാങ്കോക്കില്‍ അവധി ആഘോഷിക്കുകയാണ്. അവിടെ വച്ചായിരുന്നു പിറന്നാള്‍ ആഘോഷം.
മമ്മൂട്ടി- സത്യൻ അന്തിക്കാട് ടീം വീണ്ടും എത്തുന്നു!! ചിത്രത്തിനെ കുറിച്ച് സൂചന നൽകി സംവിധായകൻ
സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ വളരെ വ്യത്യസ്തമാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതില്‍ പ്രേക്ഷകരെ ഞെട്ടിച്ചത് ചാര്‍മി കൗറിന്റെ പിറന്നാള്‍ ആശംസാണ്. ആശംസ അറിയിക്കുന്നതിനൊപ്പം ചാര്‍മി തൃഷോട് വിവാഹ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

ട്വിറ്ററിലൂടെയായിരുന്നു ചാര്‍മിയുടെ പിറന്നാള്‍ ആശംസയും വിവാഹ അഭ്യര്‍ത്ഥനയും. ' ഇന്നും എന്നും ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു. എന്റെ വിവാഹാഭ്യര്‍ത്ഥന നീ സ്വീകരിക്കുന്നത് കാത്തിരിയ്ക്കുകയാണ് ഞാന്‍. നമുക്ക് വിവാഹം കഴിക്കാം..' എന്ന് ചാര്‍മി എഴുതി. പെണ്ണും പെണ്ണും വിവാഹം ചെയ്യുന്നതിന് നിയമതടസ്സമില്ല എന്നും ചാര്‍മി ഓര്‍മിപ്പിച്ചിട്ടുണ്ട്. തൃഷയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോയും ചാര്‍മി ഷെയര്‍ ചെയ്തു. പൗര്‍ണമി എന്ന തെലുങ്ക് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിലൂടെയാണ് തൃഷയും ചാര്‍മിയും സൗഹൃദത്തിലായത്. ആ സൗഹൃദം ഇന്നും നിലനില്‍ക്കുന്നു.


Click it and Unblock the Notifications











