കുടുക്ക് സോങ്ങിന് ആടിപാടി ഉണ്ണിമുകുന്ദന്‍, മസ്സിലളിയന്‍ ഇത്രയും സിമ്പിളാവരുതെന്ന് ആരാധകര്‍ !
റിലീസിനു മുന്‍പുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗാനമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് സോങ്ങ്.ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയും നായന്‍താരയുമാണ് നായക വേഷങ്ങളില്‍ എത്തിയത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ്‌ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ വൈറലായ കുടുക്ക് സോങ്ങിന് ചുവട് വെക്കുന്ന ഉണ്ണിമുകുന്ദന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.''സ്‌നേഹവീട്'' ഒരുക്കിയ ഓണഘോഷത്തിനിടെയാണ് ഉണ്ണിമുകുന്ദന്‍ കുട്ടികള്‍ക്കൊപ്പം ആടിപാടിയത്.ഡാന്‍സിനിടെ മറ്റുള്ളവരോടും ഡാന്‍സ് കളിക്കാന്‍ താരം പറയുന്നതും വീഡിയോയില്‍ കാണാം.ഉണ്ണിമുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിവിന്‍ പോളി, അജു വര്‍ഗിസ് തുടങ്ങിയ താരങ്ങളൊക്കെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.മസ്സിലളിയന്റെ ഡാന്‍സ് കിടുക്കിയെന്നും, ഇത്രയും സിമ്പിളാവരുതെന്നുമാണ് ആരാധകര്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ഇത് ബാക്കിവന്ന ന്യൂഡിൽസ് ആണോ! രണ്ട് മിനിറ്റ് മതി... ട്രോളിനു മറുപടി നൽകി നടി
മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം വിനീത് ശ്രീനവാസനാണ് ആലപിച്ചിരിക്കുന്നത്.മമ്മൂട്ടിയുടം ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നായിരുന്നു ഗാനത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.ഗാനം പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കുടുക്ക് സോങ്ങ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.ഇതിനിടെ കിഴുക്കുദിക്കിലെ ചെന്തെങ്കില്‍... എന്ന പാട്ടുമായി ഗാനത്തിന് സാമ്യമുണ്ടെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











