വിക്രമാദിത്യന്‍ വേണ്ടെന്ന് കരുതിയ സിനിമ, അഭിനയിക്കാന്‍ കാരണം ആ വാക്കുകള്‍; ഉണ്ണി മുകുന്ദന്‍ പറയുന്നു
മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. നായകനായിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഇതിനോടകം തന്നെ ഉണ്ണി മുകുന്ദന്‍ മികവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തെലുങ്കിലും വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഉണ്ണി മുകുന്ദന് സാധിച്ചിട്ടുണ്ട്.
ഉണ്ണിയും ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു വിക്രമാദിത്യന്‍. ചിത്രത്തെ കുറിച്ചുള്ള ഉണ്ണി മുകുന്ദന്റെ തുറന്നു പറച്ചില്‍ ശ്രദ്ധ നേടുകയാണ്. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിക്രമാദിത്യന്‍ സിനിമയുടെ കഥ കേട്ടപ്പോള്‍ താന്‍ അഭിനയിക്കുന്നില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നതെന്നാണ് ഉണ്ണി പറയുന്നത്. വിശദമായി വായിക്കാം.

''ലാല്‍ ജോസ് സര്‍ വിക്രമാദിത്യന്റെ കഥ പറഞ്ഞപ്പോള്‍ ഞാനത്ര ഹാപ്പിയായിരുന്നില്ല. കൊമ്പന്‍ മീശക്കാരനില്‍ ഞാന്‍ ഒട്ടും ഹാപ്പിയായിരുന്നില്ല. മസിലളിയന്‍ എന്ന വിളിപ്പേരും ഇഷ്ടമായില്ല. ആ ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ അത് എന്റെ കരുത്താണെന്ന് വിശ്വസിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് ഗുണകരമാകുന്ന തരത്തില്‍ ഉപയോഗിക്കണമെന്നും പറഞ്ഞു. ഈ സിനിമയില്‍ ആളുകള്‍ എന്നെ ഇഷ്ടപ്പെടുമെന്ന് വാക്ക് തരാമെന്നും അദ്ദേഹം പറഞ്ഞു''.
''ആ സിനിമ ചെയ്യുമ്പോഴാണ് ഞാന്‍ പലതും മനസിലാക്കുന്നത്. അതുവരെയുള്ള എന്റെ സിനിമകളിലൊന്നും ഞാന്‍ ചിരിച്ചിരുന്നില്ല. വീണു പോയപ്പോള്‍ മത്സരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ചിത്രത്തില്‍ വിക്രമന്‍ പറഞ്ഞത്. വ്യക്തിയെന്ന നിലയില്‍ എനിക്കപ്പോള്‍ തോന്നിയതായിരുന്നു അത്. ആത്മാര്‍ത്ഥമായി അഭിനയിക്കാനാണ് ലാല്‍ ജോസ് സര്‍ പറഞ്ഞത്. സിനിമ വലിയ വിജയമായി, അതെനിക്ക് മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നു തന്നു''.
''ആക്ഷന്‍ ഹീറോ ഇമേജ് തകര്‍ക്കാനായിരുന്നു പലപ്പോഴും ശ്രമിച്ചിരുന്നത്. ഞാന്‍ ഒരിക്കലും ആക്ഷന്‍ റോളുകള്‍ ചോദിച്ചിരുന്നില്ല. പക്ഷെ ലഭിക്കുമ്പോള്‍ ഞാനത് നന്നായി ചെയ്യുമെന്ന് മാത്രം. ഞാന്‍ ആക്ഷന്‍ സിനിമകള്‍ മാത്രമേ ചെയ്യുകയുള്ളൂവെന്ന് പൊതുധാരണയുണ്ടായിരുന്നു. പാതിരാ മണലും ഒറീസയുമൊക്കെ നല്ല റിവ്യൂസ് ലഭിച്ചിട്ടും ബോക്‌സ് ഓഫീസ് വിജയമായില്ല. പക്ഷെ ഒറീസയില്‍ കണ്ട് ഇഷ്ടപ്പപെട്ടാണ് ലാല്‍ ജോസ് സര്‍ എന്ന വിക്രമാദിത്യനിലേക്ക് വിളിക്കുന്നത്''. ഉണ്ണി മുകുന്ദന്‍ പറയുന്നു.
നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല; ബോളിവുഡ് സുന്ദരി കത്രീന കൈഫ് ബിക്കിനിയില്‍
Recommended Video
മേപ്പടിയാന്‍ ആണ് ഉണ്ണിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഉണ്ണി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ചിത്രത്തിനായി 20 കിലോ കൂട്ടുകയും ചെയ്തിരുന്നു ഉണ്ണി മുകുന്ദന്‍. അതേസമയം കഴിഞ്ഞ ദിവസം സ്ത്രീശാക്തീകരണത്തെ കുറിച്ച് ഉണ്ണി മുകുന്ദന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമാവുകയും ചെയ്തതിരുന്നു.


Click it and Unblock the Notifications