ലേഡി സൂപ്പർസ്റ്റാർ പദവിക്ക് പിന്നിലെ സത്യമെന്ത്? ഉർവ്വശിയുടെ വാക്കുകൾ വൈറലാവുന്നു

കാലത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ച അപൂർവ്വം ചില മലയാളി അഭിനേതാക്കളിൽ ഒരാൾ ആണ് ഉർവ്വശി. ഇന്ന്, 700ന് മുകളിൽ ചിത്രങ്ങളുമായി തെന്നിന്ത്യയിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന താരങ്ങളുടെ മുൻ നിരയിൽ നിൽക്കുമ്പോൾ, സോഷ്യൽ മീഡിയ ഉർവ്വശിയെ സ്നേഹപൂർവ്വം വിളിക്കുന്നത് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ എന്നാണ്. എന്നാൽ, അത്തരം പദവികളോടുള്ള തന്റെ താത്പര്യകുറവും, അതിനുള്ള കാരണവും വെളിപ്പെടിയിരിക്കുകയാണ് പ്രശസ്ത നടി ഇപ്പോൾ. ജിൻജർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഉർവ്വശി ലേഡി സൂപ്പർസ്റ്റാർ പദവിക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. നടിയുടെ തുറന്നുപറച്ചിൽ ഇപ്പോൾ വൈറൽ ആവുകയാണ്.

ലേഡി സൂപ്പർസ്റ്റാർ പട്ടത്തിന് പിന്നിലെ യാഥാർഥ്യം: ഉർവ്വശി പറയുന്നു

ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ മനോഹരമായ പ്രകടനത്തിലൂടെ വീണ്ടും കൈയടികൾ നേടിയ താരത്തിന് അറിയപ്പെടാൻ ഇഷ്ടം 'നല്ല നടി' എന്ന പേരിൽ മാത്രമാണ്. "ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നമ്മൾ ഇടുമ്പോൾ, തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വേറെ ഒരാൾ വരുന്നു, ഇന്ത്യൻ സൂപ്പർസ്റ്റാർ എന്ന പേരിൽ വേറെയൊരാൾ വരുന്നു. എന്തെല്ലാം പറഞ്ഞാലും സിനിമകൾ ഓടുക, പെർഫോമൻസുകൾ നിലനിർത്തുക, ഇതിൽ അല്ലെ ഉള്ളു കാര്യം? അത്രയേ ഉള്ളു. ഇതും കടന്നു പോവും. നല്ലൊരു നടി ആയിരുന്നു എന്ന പേരു മാത്രമേ നിലനിൽക്കുകയുള്ളൂ," ജിൻജർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഉർവ്വശി പറഞ്ഞു.

Urvashi about Lady Superstar title

വൈരാ​ഗിയെ ​ഗൃഹസ്ഥനാക്കിയ സുലു; ചൂടനായ എന്നെ സഹിച്ചു, ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി, പ്രണയം തുടരുന്നു!

"എൻ്റെ കരിയർ തുടങ്ങിയതിൽ പിന്നെ എത്ര സ്റ്റാർസിനെ ഞാൻ കണ്ടു. അതിൽ എത്ര പേർ ഇന്നും ഉണ്ട്? മറ്റ് ഭാഷകൾ നോക്കിയാലും... 'എനിക്ക് ടൈറ്റിൽ ഇങ്ങനെ ഒന്ന് ഇടൂ, ഞാൻ കടന്ന് വരുമ്പോൾ ഇങ്ങനെ പറയൂ - ഇങ്ങനെയൊക്ക പറഞ്ഞു ഉണ്ടാക്കിയെടുക്കുന്ന പേരുകളിൽ ഒന്നും അർത്ഥമില്ല. അങ്ങനെ പലരും പല പേരുകൾ ഉണ്ടാക്കുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത്," ഉർവ്വശി വെളിപ്പെടുത്തി. ലേഡി സൂപ്പർസ്റ്റാർ പട്ടത്തിനോടുള്ള തൻ്റെ വിയോജിപ്പ് നടി തുറന്ന് പറയുമ്പോൾ, ആ നിലപാടിനെ പിന്താങ്ങുകയാണ് സോഷ്യൽ മീഡിയയും സിനിമ പ്രേമികളും.

നേരത്തെയും പല വട്ടം താരങ്ങളുടെ 'സൂപ്പർസ്റ്റാർ' പദവിയോടുള്ള അടങ്ങാത്ത അഭിനിവേശം സോഷ്യൽ മീഡിയ പല തവണ ചർച്ച ചെയ്തിട്ടുണ്ട്. പല അഭിമുഖങ്ങളിലും നടി മമ്ത മോഹൻദാസ് 'ലേഡി സൂപ്പർസ്റ്റാർ' എന്ന് സ്വയം പേരിട്ട പ്രശസ്ത താരം തൻ്റെ അവസരങ്ങൾ തട്ടിയെടുത്തതായി വെളിപ്പെടുത്തിയിരുന്നു. ആ താരത്തിന്റെ പേര് വെളിപ്പെടുത്താൻ മമ്ത തയ്യാറായില്ലെങ്കിലും സോഷ്യൽ മീഡിയ വിരൽ ചൂണ്ടിയത് മലയാളിയും, തമിഴ് സിനിമയുടെ ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയ്ക്ക് നേരെയാണ്. എന്നാൽ എല്ലാം ഇന്നും ഊഹാപോഹങ്ങൾ മാത്രമായി തുടരുന്നു.

വീണ്ടും ഉയരങ്ങൾ കീഴടക്കി ഉർവ്വശി

Urvashi in Ullozhukku

രജിനികാന്തിനൊപ്പം സിനിമ ചെയ്യാതിരുന്നതിന് കാരണം; ആ നടിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം: ഉർവശി

താര പകിട്ടിൽ നിന്ന് മാറി നില്ക്കാൻ ആഗ്രഹിക്കുന്ന ഉർവ്വശി തൻ്റെ മറക്കാനാവാത്ത പ്രകടങ്ങളിലൂടെ വീണ്ടും പ്രേക്ഷക മനസ്സുകൾ കീഴടക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ഫാമിലി എന്റെർറ്റൈനെർ റിലീസ് ചെയ്തപ്പോൾ സിനിമ പ്രേമികൾ ഏറ്റവും ചർച്ച ചെയ്തത് ചുരുങ്ങിയ സീനുകളിൽ മാത്രം എത്തിയ പ്രശസ്ത താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചാണ്. പിന്നീട് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ ലീലാമ്മ ആയുള്ള പ്രകടനത്തിന് ഉർവ്വശി മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഇതോട് കൂടി ഏറ്റവും കൂടുതൽ തവണ കേരള സംസ്ഥാന അവാർഡ് നേടിയ നടി എന്ന ബഹുമതി കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം.

More from Filmibeat

Read more about: urvashi lady superstar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X