For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു

  |

  മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ലെന. കഴിഞ്ഞ 25 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ലെന. സിനിമയ്ക്ക് പുറമെ സീരിയലുകളിലും തിളങ്ങിയിട്ടുണ്ട് ലെന. വളരെ ചെറുപ്രായത്തിൽ സിനിമയിൽ എത്തിയതാണ് ലെന.

  ജയരാജ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സ്‌നേഹം എന്ന സിനിമയിലൂടെയാണ് ലെന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത രണ്ടാം ഭാവത്തിലൂടെയാണ് ലെന ആദ്യമായി നായികയാകുന്നത്. പിന്നീട് ഒരിടവേളയെടുത്ത താരം തിരിച്ചുവരവിലാണ് സിനിമയെ കൂടുതൽ സീരിയസായി കാണാൻ തുടങ്ങുന്നതും സജീവമാകുന്നതും.

  lena

  Also Read: വിവാഹ വാർഷിക ദിനത്തിൽ മരിച്ചുപോയ ഭർത്താവിന്റെ കത്ത് കിട്ടി, മകളുടെ സർപ്രൈസിൽ കണ്ണീരണിഞ്ഞ് താര കല്യാൺ!

  ടെലിവിഷൻ പരമ്പരകളിലൂടെ ആയിരുന്നു നടിയുടെ തിരിച്ചുവരവ്. ശ്രദ്ധേയ പരമ്പരകളുടെ ഭാഗമായതോടെ നിരവധി ആരാധകരും നടിക്കുണ്ടായി. 2009 ഓടെയാണ് ലെന സിനിമയിൽ കൂടുതൽ സജീവമാകുന്നത്. ഇന്ന് കൈനിറയെ സിനിമകളുമായി തിരക്കുള്ള നടിമാരിൽ ഒരാളാണ് ലെന.

  വനിതയാണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ലെന കരിയറിൽ ആദ്യമായി ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ പോലീസുകാരിയുടെ വേഷത്തിലാണ് ലെന എത്തുന്നത്. കഴിഞ്ഞ ആഴ്ച തിയേറ്ററിൽ എത്തിയ ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ലെന ഇപ്പോൾ. പ്രമോഷന്റെ ഭാഗമായി പോപ്പർ സ്റ്റോപ്പ് മലയാളം ചാനലിന് ലെന നൽകിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

  ഇവിടെ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എളുപ്പമല്ലെന്ന് പറയുകയാണ് ലെന. പുരുഷന്മാർ കരയാൻ പാടില്ലെന്ന് പറയുന്നത് പോലെ സ്ത്രീ അധികം ധൈര്യം കാണിക്കാൻ പാടിലെന്നൊക്കെയാണ് സമൂഹം പറയുന്നതെന്നും ലെന പറയുന്നു. വിശദമായി വായിക്കാം.

  'ഈ സമൂഹത്തിൽ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എഴുപ്പമല്ല. രണ്ടിനും അതിന്റേതായ കഷ്ടപ്പാടുകൾ ഉണ്ട്. പുരുഷന്മാർക്ക് കരയാൻ പാടില്ല. കരഞ്ഞാൽ അവർ ദുർബലരാണെന്ന് അർത്ഥം. എന്ത് കഷ്ടമാണെന്ന് നോക്കണം. മനുഷ്യന്മാർ ആയാൽ കരയില്ലേ.

  lena

  Also Read: എന്റെ മാനസികമായ സന്തോഷത്തിന് അത് വേണമെന്ന് തോന്നി; പുതിയ തീരുമാനത്തെ കുറിച്ച് മനസുതുറന്ന് ഭാമ!

  അതുപോലെയാണ് സ്ത്രീകളുടെ കാര്യത്തിലും സ്ത്രീകൾക്ക് ഒരുപാട് ധൈര്യം പാടില്ല. കുറച്ച് സ്ത്രൈണത ഒക്കെ കാണിക്കണ്ടേ എന്നാവും. എല്ലാത്തിനും അതിന്റേതായ കുറച്ച് ക്ലീഷേ സാധനങ്ങളും സ്റ്റീരിയോടൈപ്പുകളും ഉണ്ട്. നമ്മൾ ഇപ്പോൾ എത്തി നിൽക്കുന്ന 2023 ൽ ലിംഗവ്യത്യാസങ്ങൾ കളയാനാണ് നോക്കേണ്ടത്. മനുഷ്യനെ മനുഷ്യനായിട്ട് കാണുക എന്നതാണ് എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ കാര്യം,'

  'ഞാൻ എന്നെ മെയിൽ ഡൊമിനേറ്റഡ് വേൾഡിലെ ഒരു സ്ത്രീയെന്ന രീതിയിൽ കാണാൻ നോക്കാറില്ല. ഞാൻ ഒരു മനുഷ്യനാണ് കുറെ മനുഷ്യർക്കിടയിൽ. എല്ലാവര്ക്കും അവരവരുടേതായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ട്. എല്ലാവരും ഒരു ഗ്രൂപ്പ് ആയിട്ടാണ് ജീവിച്ചു പോകുന്നത്. എന്തിനേക്കാളും വലിയ വാക്കാണ് ബഹുമാനമെന്നത്. അത് പരസ്പരം നൽകുന്നുണ്ടെങ്കിലും അവിടെ ലിംഗ വ്യത്യാസങ്ങൾ ഒന്നും അല്ല,' ലെന പറഞ്ഞു.

  'കുടുംബജീവിതത്തിലും അത് തന്നെയാണ്. ബഹുമാനം ഇല്ലാത്തിടത് സ്നേഹം തന്നെ ഉണ്ടാവില്ല. എല്ലാ ജീവജാലങ്ങളോടും ബഹുമാനമായിരിക്കണം എന്തിന്റെയും അടിത്തറ. അതിന്റെ മുകളിൽ കെട്ടിപൊക്കിയാലേ എന്തും നന്നാവുകയുള്ളൂ. നമ്മൾ സ്ഥിരം കാണുന്ന ആളായാലും വല്ലപ്പോഴും കാണുന്ന ആളായാലും വീട്ടിലെ ആളായാലും തരേണ്ട ഒരു ബഹുമാനം ഉണ്ട്. അത് എല്ലാവരും വിചാരിച്ച് കഴിഞ്ഞാൽ ജീവിതം തന്നെ രസമായിരിക്കും,'

  'ബഹുമാനമില്ലാത്തിടത് നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതെല്ലാം ബേസിക്കായ കാര്യങ്ങളാണ്. ഒരാൾക്ക് ബഹുമാനമില്ലായ്മ തോന്നുണ്ടെങ്കിൽ അയാൾ അത് പറഞ്ഞില്ലെങ്കിലും നമ്മുക്ക് മനസിലാകും. നമ്മൾ അത്രയും വികാരജീവികൾ ആണല്ലോ മനുഷ്യർ,' ലെന പറഞ്ഞു.

  Read more about: lena
  English summary
  Vanitha Movie Actress Lena Opens Up It's Not Easy To Live In This Society Whether You Are Man Or Woman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X