അതെന്താ വല്ല ബഹുമതിയാണോ? എപ്പോഴാണ് കല്യാണം എന്ന ചോദ്യത്തിന് വരലക്ഷ്മിയുടെ മറുപടി

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് വരലക്ഷ്മി ശരത്കുമാര്‍. താരപുത്രിയായി സിനിമയിലെത്തിയ വരലക്ഷ്മി ഇതിനോടകം തന്നെ വിവിധ ഭാഷകളിലുള്ള സിനിമകളിലൂടെ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. മികച്ചൊരു അഭിനേത്രിയാണ് താനെന്നും വരലക്ഷ്മി തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വരലക്ഷ്മി തന്റെ പിറന്നാള്‍ ആഘോഷിച്ചത്.

ഇപ്പോഴിതാ വരലക്ഷ്മിയുടെ ഒരു പ്രതികരണം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. പൊതുവെ നടിമാര്‍ പലപ്പോഴും നേരിടേണ്ടി വരുന്ന ചോദ്യമാണ് എപ്പോഴാണ് വിവഹം എന്നത്. നടന്മാരുടെ വിവാഹ ജീവിതത്തെ കറിച്ച് ആരും ഒന്നും ചോദിക്കാറില്ലെങ്കിലും നടിമാര്‍ എപ്പോഴാണ് കല്യാണം കഴിക്കുന്നത് എന്നറിയാനായി പലര്‍ക്കും തിരക്കാണ്. അത്തരത്തിലുള്ളൊരു ചോദ്യത്തിന് വരലക്ഷ്മി നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

Varalakshmi Sarathkumar

ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്നൊരു ചടങ്ങിലായിരുന്നു സംഭവം. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു വരലക്ഷ്മി. പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എപ്പോഴാണ് വരലക്ഷ്മിയുടെ കല്യാണം എന്ന് ചോദിക്കുകയായിരുന്നു. മുഖത്ത് മാസ്‌ക്കുണ്ടായിരുന്നുവെങ്കിലും വരലക്ഷ്മിയുടെ വാക്കുകളില്‍ നിന്നും അവരെ ആ ചോദ്യം എത്രമാത്രം അലോസരപ്പെടുത്തിയെന്ന് മനസിലാകുമായിരുന്നു.

സിമ്പിള്‍ ലുക്കിലെത്തി കൈയ്യടി നേടി മൃണാള്‍ ഠാക്കൂര്‍

കല്യാണം എന്താ എന്തെങ്കിലും ബഹുമതിയാണോ എന്നായിരുന്നു വരലക്ഷ്മിയുടെ മറുപടി. ഇതൊരു വൃത്തികെട്ട ചോദ്യമാണെന്നും ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലെന്നും വരലക്ഷ്മി പറഞ്ഞു. സ്ത്രീകള്‍ക്കും ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ടെന്നും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ മറ്റാരോടും ആവര്‍ത്തിക്കരുതെന്നും വരലക്ഷ്മി പറഞ്ഞു. വിവാഹം കഴിക്കുക എന്നതൊരു ബഹുമതിയല്ലെന്നും വരലക്ഷ്മി വ്യക്തമാക്കി.

Recommended Video

മീനയോടു പറഞ്ഞതാ മേക്കപ്പിന്റെ കാര്യം,,എന്ത് ചെയ്യാനാ ? ​| Filmibeat Malayalam

2012ലാണ് വരലക്ഷ്മി സിനിമയിലെത്തുന്നത്. പോടാ പോടിയായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് കസബയിലൂടെ മലയാളത്തിലുമെത്തി. വിക്രം വേദ, നിബുണന്‍, കാറ്റ്, മാസ്റ്റര്‍പീസ്, സര്‍ക്കാര്‍, മാരി 2, സത്യ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. വരലക്ഷ്മിയുടേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

Read more about: tamil cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X