വിമലും കൂട്ടുകാരും ചേര്‍ന്ന് നടനെ ആക്രമിച്ചു, സിസിടിവി ദൃശ്യങ്ങള്‍ തെളിവ്
തമിഴ് നടന്‍ വിമലിനെതിരെ കേസ്. വിമലും മൂന്ന് കൂട്ടുകാരും കന്നട നടന്‍ അഭിഷേകിനെ ആക്രമിച്ചതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി.
സംഭവത്തെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ; വിമലും കൂട്ടുകാരും വിരുഗംബക്കം എന്ന സ്ഥലത്ത് ഒരു സ്വകാര്യ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നുണ്ടായിരുന്നു. അതേ ഗസ്റ്റ് ഹൗസില്‍ അഭിഷേകും ഉണ്ട്.

സിസി ടിവി ദൃശ്യങ്ങള്‍ പ്രകാരം സംസാരത്തിനിടെ വന്ന എന്തോ തെറ്റിദ്ധാരണയാണ് പ്രശ്‌നമായത്. വിമലും കൂട്ടുകാരും അഭിഷേകിനെ മര്‍ദ്ദിക്കുന്നതായി വീഡിയോയില്‍ കാണുന്നു. ഇത് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. സംഭവത്തില്‍ വിമലും പരാതി നല്‍കിയിട്ടുണ്ട്.
അറിയാതെ തട്ടിപ്പോയി.. മെഗാസ്റ്റാര്‍ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞു; വീഡിയോ വൈറലാകുന്നു
കന്നി രാശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോള്‍ വിമല്‍. വരലക്ഷ്മി ശരത്ത് കുമാരാണ് ചിത്രത്തിലെ നായിക. സര്‍ഗുണം സംവിധാനം ചെയ്യുന്ന കളവാണി 2 ആണ് മറ്റൊരു ചിത്രം. ഓവിയയാണ് ചിത്രത്തിലെ നായിക


Click it and Unblock the Notifications











