നീ ബെഡ്റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും, അല്ലെടാ! സംവിധായകന്റെ ചെകിട്ടത്ത് പൊട്ടിച്ച ടി.ജി രവി

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച വില്ലന്‍ കഥാപാത്രങ്ങളില്‍ മിക്കതും അവതരിപ്പിച്ച നടനാണ് ടിജി രവി. ഇന്നും ആ പേര് കേള്‍ക്കുമ്പോള്‍ അദ്ദേഹം ചെയ്ത് ഫലിപ്പിച്ച അനേകം അനേകം വില്ലന്‍ കഥാപാത്രങ്ങളെ നമുക്ക് ഓര്‍മ്മ വരും. അധോലോക നായകന്മാര്‍ മുതല്‍ സാധാരണക്കാരായ വില്ലന്മാര്‍ വരെ അദ്ദേഹം അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുണ്ട്. ഇന്നും അദ്ദേഹം മലയാള സിനിമയില്‍ സജീവമാണ്.

തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച

തനിക്കൊപ്പം സിനിമയിലെത്തിയവരില്‍ പലരും ഇന്ന് വിശ്രമ ജീവിതത്തിലേക്ക് കടന്നിരിക്കുമ്പോഴും ടിജി രവി ഇടയ്‌ക്കെല്ലാം വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളായി കടന്നു വന്നു കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിലായി അദ്ദേഹം അഭിനയിച്ചത് മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിലായിരുന്നു. എന്നാല്‍ നടനായുള്ള തന്റെ അഭിനയത്തിന്റെ ആദ്യ നാളുകള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

അവസരങ്ങള്‍ കൈ വന്നില്ല

ഉത്തരായനം ആയിരുന്നു അദേഹത്തിന്റെ ആദ്യ സിനിമ. ആ സിനിമ പുറത്തിറങ്ങിയ ശേഷവും തന്നെ ആരും നടനായി അംഗീകരിക്കുകയോ സിനിമകളിലേക്ക് വിളിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് ടിജി രവി പറയുന്നത്. ഗൃഹലക്ഷ്മിയിലെഴുതിയ അനുഭവക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്. വീണ്ടും അഭിനയിക്കണമെന്ന വാശിയുണ്ടായിരുന്നുവെങ്കിലും അവസരങ്ങള്‍ കൈ വന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു സിനിമയെടുത്തു

അങ്ങനെ ഒടുവില്‍ അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു സിനിമയെടുത്തു. എന്നാല്‍ മാര്‍ക്കറ്റിംഗ് പ്രശ്‌നങ്ങള്‍ കാരണം ആ സിനിമ സാമ്പത്തികമായിയ പരാജയപ്പെട്ടു. തുടര്‍ന്നും അവസരങ്ങള്‍ വരാതായി. ഇതോടെ ഒരു സിനിമ കൂടി നിര്‍മ്മിച്ചു. ചോര ചുവന്ന ചോര എന്നായിരുന്നു സിനിമയുടെ പേര്. ഹിറ്റായില്ലെങ്കിലും മുടക്കിയ പണം തിരികെ ലഭിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

വില്ലനായി  അവസരം

അതോടെ ചെറിയ സിനിമകള്‍ ചെയ്തിട്ട് കാര്യമമില്ലെന്ന് തോന്നി. ഇതോടെ അന്നത്തെ ഹിറ്റ് സംവിധായകനായ പിജി വിശ്വംഭരനെ കാണാന്‍ പോയി. സുകുമാരന്‍, ജയന്‍, ശ്രീവിദ്യ, പപ്പു തുടങ്ങിയ അന്നത്തെ വന്‍ താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ആ ചിത്രം വലിയ വിജയമായി മാറിയെന്നും ടിജി രവി പറയുന്നു. അക്കാലത്ത് തന്റെ സിനിമകളിലെ ചില ഭാഗങ്ങള്‍ ചേര്‍ത്തു വച്ച് താന്‍ അഭിനയിക്കാത്ത രംഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ചതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

ചെകിട്ടത്ത് പൊട്ടിച്ചു

''ഞാന്‍ അഭിനയിച്ച ഒരു സിനിമ ചില ബിറ്റുകള്‍ ചേര്‍ത്ത് കുന്നംകുളത്തെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഞാന്‍ അഭിനയിക്കാത്ത ചില സീനുകളാണ് കൂട്ടിച്ചേര്‍ത്തത്. ബെഡ്റൂം സീനിന്റെ തുടര്‍ച്ചയായാണ് കൂട്ടിച്ചേര്‍ക്കലുകള്‍. അപ്പോള്‍ത്തന്നെ ഇടപെട്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിച്ചു. പിന്നീടാണറിഞ്ഞത്, സംവിധായകന്‍ ചെയ്ത പണിയാണതെന്ന്. കുറെനാള്‍ കഴിഞ്ഞ് ആ സംവിധായകനെ പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചു കണ്ടു. ഞാനയാളെ സ്റ്റുഡിയോയുടെ അരികിലേക്ക് കൊണ്ടുപോയി.''നീ ബെഡ്റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും. അല്ലെടാ...', എന്നു ചോദിച്ചുകൊണ്ട് ചെകിട്ടത്ത് പൊട്ടിച്ചു. അവന് ചെയ്ത തെറ്റ് മനസ്സിലായിക്കാണും'' അദ്ദേഹം പറയുന്നു.

More from Filmibeat

Read more about: tg ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X