എന്താ പൊള്ളിയോ തനിക്ക്? മമ്മൂട്ടിയെ വീഴ്ത്തിയ അഹങ്കാരം! ആരാധകന്റെ കൈ തട്ടിമാറ്റി നസ്‌ലെന്‍; കമന്റുകളിങ്ങനെ

മലയാള സിനിമയിലെ യൂത്തന്മാരിലെ താരമാണ് നസ്‌ലെന്‍. പ്രേമലുവിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ നസ്‌ലെന് ഇന്ന് കേരളത്തിന് പുറത്തും വലിയൊരു ആരാധകവൃന്ദമുണ്ട്. ഇതിനിടെ ഇപ്പോഴിതാ നസ്‌ലെന്റെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. പുതിയ സിനിമയായ ആലപ്പുഴ ജിംഖാനയുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ളതാണ് വീഡിയോ.

വൈറലാകുന്ന വീഡിയോയില്‍ ഒരു ആരാധകന്‍ നസ്‌ലെന്റെ തോളില്‍ കയ്യിട്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയാണ്. ആരാധകന്‍ തോളില്‍ കൈ ഇട്ടത്തില്‍ അസ്വസ്ഥനായ നസ്‌ലെന്‍ എടാ പിടിവിട് എന്ന് പറഞ്ഞ് കൈ തട്ടി മാറ്റുന്നുണ്ട്. ആരാധകന്‍ തോളില്‍ കൈ ഇട്ടതിലുള്ള അസ്വസ്ഥത നസ്‌ലെന്റെ മുഖത്ത് വ്യക്തമാണ്.

Naslen

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നസ്‌ലെനെ എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ''സ്വന്തം റെസ്‌പെക്ട് കളഞ്ഞു ഇവരുടെ ഒക്കെ പുറകെ എന്തിനാ പോണെന്നു മനസിലാകുന്നില്ല, അവരും നമ്മളെപ്പോലെ മനുഷ്യരാണ്, ദൈവം ഒന്നും അല്ല, ജീവന്‍ രക്ഷിക്കുന്ന ഡോക്ടര്‍ക്ക് ഇവരേക്കാള്‍ റെസ്‌പെക്ട് കൊടുക്കാം'' എന്നാണ് ഒരാളുടെ കമന്റ്.

''ഒരു ആളുടെ ശരീരത്തില്‍ അയാളുടെ അനുവാദം ഇല്ലാതെ തൊടുന്ന കോമാളികളെ ഇങ്ങനെ തന്നെ ഊക്കി വിടണം, എന്ത് ജാഡയാ തോളില്‍ പിടിച്ചന്ന് പറഞ്ഞു തോള്‍ ഉരുകി പോവില്ല, കൈ എടുക്കാന്‍ പറഞ്ഞതില്‍ എന്താണ് ഇത്ര തെറ്റ്, ഇവന്‍ വിനയത്തിന്റെ ഹോള്‍സേല്‍ ആണല്ലോ. എല്ലാ സമയവും ഒരുപോലെ ആവില്ലല്ലലോല്ലേ. ഇത് തോളത്ത് കയ്യിട്ടതിന്റെ അല്ല. നടന്ന് പോവുന്ന ആളെ ഫോഴ്്‌സ് ചെയ്ത് പിടിച്ച് വച്ചതിന്റെയാ'' എന്നിങ്ങനെയാണ് ചിലരുടെ പ്രതികരണങ്ങള്‍.

''ഒരാളുടെ അനുവാദം കൂടാതെ ശരീരത്തില്‍ തൊട്ടുകൊണ്ട് ഫോട്ടോ എടുക്കുന്നത് തെറ്റാണ്. കൂടാതെ ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് നില്‍ക്കുന്ന ആളുടെ തോളില്‍ കൈവെച്ച് ഫോട്ടോ എടുക്കുമ്പോള്‍ അവര്‍ക്ക് പേഴ്‌സണാലി ബുദ്ധിമുട്ടുണ്ടാകും. അത് ഈ ഫോട്ടോ എടുക്കാന്‍ ചെല്ലുന്നവര്‍ ഒന്നു മനസ്സിലാക്കിയാല്‍ നന്ന്. സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഉണ്ടാകുന്ന ചെറിയ വാക്കുകള്‍ വലിയ പ്രശ്‌നമാക്കി ഊതി വീര്‍പ്പിച്ച് അവരെ കുറ്റക്കാര്‍ ആക്കുന്നതും പതിവാണ്'' എന്നും ചിലര്‍ പറയുന്നുണ്ട്.

''ഇഷ്ടം കൊണ്ടാണ് ആ ചെക്കന്‍ തോളില്‍ കയ്യിട്ടത്, അത്ര വല്ല്യ തെറ്റൊന്നും ആ ചെക്കന്‍ ചെയ്തിട്ടില്ല, സെയിം പ്രായം ഉള്ള പിള്ളേര് ആണ്. ഇവരൊയൊക്കെ നടനാക്കുന്നതും ഇതുപോലെ ഉള്ള ആരാധകരാണ്. കുറച്ച് നാള്‍ മുന്‍പ് യൂസഫലിടെ തോളില്‍ ഒരു പയ്യന്‍ ഇതുപോലെ കയ്യിട്ടു ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ സെക്യൂരിറ്റികാര് പിടിച്ചു മാറ്റാന്‍ പോയപ്പോ അദ്ദേഹം കാണിച്ചത് കണ്ടില്ലേ അതാണ് സ്‌നേഹത്തോടെ ഉള്ള ചേര്‍ത്ത് പിടിക്കല്‍'' എന്നായിരുന്നു ഒരു വിമര്‍ശനം.

Naslen

''എന്താ അയാള്‍ ഒന്നു തോളത്തു കയ്യ് ഇട്ടപ്പോള്‍ പൊള്ളിയോ തനിക്ക്. എന്തൊരു ജാഡ ആണ്. കഷ്ട്ടം, ഒരു തെറ്റുമില്ല പെര്‍മിഷന്‍ ചോദിക്കാതെ തോളത് കൈ ഇടണ്ട കാര്യമില്ല, അല്ല നമ്മളെ ഇങ്ങനെ പിടിച്ചു നിര്‍ത്തിയാല്‍ എന്താണ് നമ്മള്‍ ചെയ്യുക. ഇറിടേറ്റഡ് ആയാല്‍ നമ്മള്‍ ഒക്കെ ചെയ്യുന്നെന്റെ അത്രേം ചെയ്തില്ലല്ലോ, പുള്ളി ചെയ്തതിനു ഒരു കുഴപ്പം ഇല്ല. പുള്ളിയോട് ചോദിക്കാതെ തോളിലും കൈ ഇട്ട് എങ്ങോട്ടാ ഓരോ പ്രോഗ്രാം കഴിഞ്ഞ് വരുന്നതിന്റെ ക്ഷീണം കാണും'' എന്നിങ്ങനെയാണ് മറ്റ് ചിലരുടെ കമന്റുകള്‍.

അതേസമയം ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ് ആലപ്പുഴ ജിംഖാന. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത സിനിമ ഒരുപറ്റം യുവാക്കളുടെ കഥയാണ് പറയുന്നത്. ബോക്‌സിംഗിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ വിഷു വിന്നറായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ബസൂക്കയടക്കമുള്ള സിനിമകളെ പരാജയപ്പെടുത്തിയാണ് ആലപ്പുഴ ജിംഖാന വിഷു വിന്നറാകുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X