ഒരുപാട് വൈകിപ്പോയി വിഘ്‌നേശ് ശിവന്‍, എന്നാലും ഗംഭീരം

നയന്‍താരയും യുവ സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്ന കാര്യം ഇപ്പോള്‍ രഹസ്യമല്ല. ചെന്നൈയിലെ നയന്‍താരയുടെ വീട്ടില്‍ ഇരുവരും ഒന്നിച്ചാണ് താമസം. ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരിലെത്താറുമുണ്ട്.
വ്യത്യസ്തമായ വഴികളിലൂടെ കേസ് തെളിയിക്കാന്‍ അമല പോള്‍
എന്നിട്ടുമെന്തേ വിഘ്‌നേശ് ഇത്രയും വൈകിപ്പോയി... ആരാധകര്‍ വളരെ അധികം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് അജിത്തിന്റെ വിശ്വാസം. നയന്‍താര നായികയായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചത്. സിനിമാ പ്രവര്‍ത്തകരും ആരാധകരും ഒരുപോലെ ട്രെയിലറിനെ പ്രശംസിച്ചു.

nayanz

പക്ഷെ നയന്‍താരയുടെ കാമുകന്‍ ഒരുപാട് വൈകിപ്പോയി. ട്രെയിലര്‍ റിലീസായി നേരത്തോട് നേരം കഴിഞ്ഞിട്ടാണ് പ്രശംസയുമായി വിഘ്‌നേശ് ട്വിറ്ററിലെത്തിയത്. കൊലമാസ് എന്നാണ് ട്രെയിലറിനെ കുറിച്ച് സംവിധായകന്‍ അഭിപ്രായപ്പെട്ടത്. ശിവ - അജിത്ത് കൂട്ടുകെട്ടിനൊപ്പം ഒന്നിക്കുന്ന നയന്‍താരയ്ക്ക് പ്രത്യേക ആശംസയുമുണ്ട്.
നയന്‍താരയുടെ ഓരോ ചുവടുവയ്പ്പിനും ഇപ്പോള്‍ ആദ്യം പ്രശംസയുമായി എത്താറുള്ളത് വിഘ്‌നേശ് ശിവനാണ്. നയന്‍താരയുടെ ഒരു സിനിമ റിലീസാവുമ്പോഴും, നയന്‍താര ഒരു പുരസ്‌കാരം വാങ്ങുമ്പോഴും എല്ലാം വിഘ്‌നേശ് തന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവയ്ക്കാറുണ്ട്. പക്ഷെ വിശ്വാസത്തിന്റെ കാര്യത്തില്‍ അല്പം വൈകിപ്പോയി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X