ഞാനാണ് ഇര! പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ലൈവില്‍

തനിക്കെതിരായ പീഡന പരാതിയില്‍ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. താനാണ് യഥാര്‍ത്ഥ ഇര എന്നാണ് ഇന്നലെ രാത്രി ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിജയ് ബാബു അറിയിച്ചിരിക്കുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും അതിനാല്‍ പേടിയില്ലെന്നും വിജയ് ബാബു വീഡിയോയില്‍ പറയുന്നുണ്ട്. കേസിലെ പരാതിക്കാരിയുടെ പേരും വിജയ് ബാബു വെളിപ്പെടുത്തുന്നുണ്ട്. താന്‍ മാത്രം അനുഭവിച്ചാല്‍ പോരെന്ന് പറഞ്ഞാണ് തനിക്കെതിരെ പരാതി നല്‍കിയ കോഴിക്കോട് സ്വദേശിയായ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത്.

പേര് വെളിപ്പെടുത്തിയതിന്റെ പേരിലുണ്ടാകാന്‍ പോകുന്ന നിയമ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും വിജയ് ബാബു പറയുന്നുണ്ട്. തന്റെ ഭാര്യയും അമ്മയും കുടുംബവും സുഹൃത്തുക്കളുമെല്ലാം വിഷമിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണെന്നും അതിനാലാണ് പേര് പറയുന്നതുമെന്നുമാണ് വിജയ് ബാബു പറയുന്നത്. മീടുവില്‍ ഇതൊരു ബ്രേക്കാകട്ടെയെന്നും വിജയ് ബാബു പറയുന്നുണ്ട്.

Vijay Babu

തനിക്കെതിരെ പരാതി നല്‍കിയ നടിയെ 2018 മുതല്‍ അറിയാമെന്നാണ് വിജയ് ബാബു പറയുന്നത്. തന്റെ സിനിമയില്‍ നായികയായി എത്തിയത് ഓഡിഷനിലൂടെയായിരുന്നുവെന്നും വിജയ് ബാബു പറയുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ അവരുമായി ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് ബാബു പറയുന്നു. കഴിഞ്ഞ മാര്‍ച്ച് തൊട്ട് അവര്‍ തനിക്ക് അയച്ച മെസേജുകളുടെ 400 സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ പക്കലുണ്ടെന്നാണ് വിജയ് ബാബു പറയുന്നത്. അത് പുറത്ത് വിടാന്‍ തയ്യാറാണെന്നും വിജയ് ബാബു പറയുന്നുണ്ട്.

തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നേരിടേണ്ടി വരുന്ന വിഷമത്തേക്കാള്‍ വലുതല്ല കേസെന്നും ഒടുവില്‍ വിജയ് ബാബു രക്ഷപ്പെട്ടു എന്നൊരു ചെറിയ വാര്‍ത്ത വരാന്‍ കാത്ത് നില്‍ക്കില്ലെന്നും പറഞ്ഞാണ് വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത്. പരാതിക്കാരിക്കെതിരെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുമെന്നും വിജയ് ബാബു പറയുന്നുണ്ട്. പരാതിക്കാരി ഡിപ്രഷനാണെന്ന് പറഞ്ഞ് തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും വിജയ് ബാബു ആരോപിക്കുന്നുണ്ട്. ഒന്നര വര്‍ഷത്തോളം പരാതിക്കാരിയ്ക്ക് മെസേജുകളൊന്നും അയച്ചിട്ടില്ലെന്നും വിജയ് ബാബു പറയുന്നുണ്ട്.

Recommended Video

സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം എന്ന് വാഗ്ദാനം നല്‍കിയ പീഡിപ്പിച്ചുവെന്നാണ് വിജയ് ബാബുവിനെതിരായ പരാതി. എറണാകുളത്തെ വിജയ് ബാബുവിന്റെ ഫ്‌ളാറ്റില്‍ വച്ചായി പല തവണയായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. ഏപ്രില്‍ 22 നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം വിജയ് ബാബു ഒളിവിലാണ്. താരം സംസ്ഥാനം വിട്ടെന്നാണ് പോലീസിന്റെ നിഗമനം. ലൈവിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബുവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Read more about: vijay babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X