താരത്തെ സ്‌ക്രീനില്‍ കണ്ടതും 'തലൈവ' എന്നലറി വിജയ്! ദളപതിയുടെ ഇഷ്ട നടന്‍ ഈ യുവതാരം!
തെന്നിന്ത്യന്‍ സിനിമയുടെ ദളപതിയാണ് വിജയ്. താരങ്ങള്‍ക്ക് പോലും അദ്ദേഹത്തോട് ആരാധനയുണ്ട്. എന്നാല്‍ എല്ലാവരും ആരാധിക്കുന്ന വിജയിയുടെ ഇഷ്ടതാരങ്ങളിലൊരാള്‍ ബോളിവുഡ് താരമാണ്. വിജയ് ചിത്രം മാസ്റ്ററിലെ നായികയും മലയാളിയുമായ നടി മാളവിക മോഹനന്‍ ആണ് വിജയിയുടെ പ്രിയതാരത്തെ കുറിച്ച് മനസ് തുറന്നത്. ബോളിവുഡിലെ യുവതാരമായ ടൈഗര്‍ ഷ്രോഫ് ആണ് വിജയിയുടെ ഇഷ്ട താരം.
മുംബൈയില്‍ നടന്ന ബാഗി 3യുടെ സ്‌ക്രീനിംഗിനിടെയാണ് താന്‍ ഇത് മനസിലാക്കിയതെന്നാണ് മാളവിക പറയുന്നത്. ചിത്രത്തില്‍ ടൈഗറിന്റെ ഇന്‍ട്രോ സീനില്‍ വിജയ് തലൈവാ എന്നു ആര്‍പ്പുവിളിച്ചുവെന്നാണ് മാളവിക പറയുന്നത്. വിജയ്ക്ക് ടൈഗറിനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സിനിമകളുടെ ആരാധകനാണെന്നും മാളവിക പറയുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പേരുകേട്ട താരമാണ് ടൈഗര്‍ ഷ്രോഫ്.

അതേസമയം കഴിഞ്ഞ ദിവസമാണ് വിജയിയുടെ പുതിയ സിനിമയായ ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. മലയാളി നടി യോഗി ബാബുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. യോഗി ബാബുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ മാസ് മസാല ആക്ഷന്‍ ചിത്രമായിരിക്കും.
ചിരിച്ച് മയക്കി തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍
Recommended Video
ഇതിനിടെ വിജയ് തെലുങ്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈതിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിനായി വിജയ്ക്ക് നൂറ് കോടിയാണ് പ്രതിഫലം ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ടൈഗര്‍ ഷ്രോഫിന്റെ പുതിയ സിനിമകളായ ഹീറോപന്തി 2വും ബാഗി 4ഉം അണിയറയില്‍ തയ്യാറെടുക്കുകയാണ്. ബ്ലോക്ബസ്റ്റര്‍ ചിത്രം വാര്‍ ആണ് ടൈഗറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications