പ്രിയപ്പെട്ട ലില്ലീ... ദേഷ്യം തോന്നല്ലേ!! രഷ്മികയ്ക്ക് പിറന്നാൾ ആശംസ നേർന്ന് വിജയ് വിജയ് ദേവരകൊണ്ട
നടി രഷ്മിക മന്ദിനയ്ക്ക് വേറിട്ട പിറന്നാൾ ആശംസയുമായി വിജയ് ദേവരെക്കൊണ്ട. വിജയ് യുടെ പിറന്നാൾ ഗിഫ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രാഷ്മികയ്ക്ക് രസകരമായ വീഡിയോയിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. കൂടാതെ രഷ്മിക- വിജയ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഡിയർ കോംറേഡിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

വിജയ്- രഷ്മിക കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഡിയർകോംറേഡ്. ഗീതഗോവിന്ദം തെന്നിന്ത്യയിൽ തന്നെ സൂപ്പർസഡ്യൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം ഇരുതാരങ്ങളും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. രസകരമായ പിറന്നാൾ വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
പ്രിയപ്പെട്ട ലില്ലി, തമാശയ്ക്കാണേ.. ഞങ്ങളോട് ദേഷ്യം തോന്നല്ലേ.. നമ്മുടെ സെറ്റിലെ സന്തോഷം നീയാണ്. കഴിവുകൾ കൊണ്ടും പുഞ്ചിരി കൊണ്ടും ദിവസം മുഴുവൻ നീ ഞങ്ങളെ ഉന്മേഷഭരിതരാക്കുന്നു. ഈ വരുന്ന എട്ടിന് പതിനൊന്ന് മണിയ്ക്ക് ചിത്രത്തിലെ ആദ്യ ഗാനം നിനക്ക് സമര്‍പ്പിക്കുകയാണ്- വിജയ് യുടെ ട്വീറ്റ് പ്രേക്ഷകരെ മുഴുവൻ ആകാംക്ഷ ഭരിതരാക്കിയിരിക്കുകയാണ്. പുറത്തിറങങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ ലഭിച്ചിരിക്കുന്നത്.
#HappyBirthdayDearLilly pic.twitter.com/tRxK9jjuoy
— Vijay Deverakonda (@TheDeverakonda) April 5, 2019
Dear Lilly,
— Vijay Deverakonda (@TheDeverakonda) April 5, 2019
We were just kidding, don't be upset with us. You are the joy of our set, you make us tear up with your performance and smile through the day.
This 8th at 11.11 AM, we dedicate the First Song to you, this is how you make us all feel. #HappyBirthdayDearLilly pic.twitter.com/zF13DJeQrT


Click it and Unblock the Notifications