മലയാളികളെ ഞെട്ടിച്ച് വിജയ് ദേവരകൊണ്ട!! ‘നോട്ടയുടെ’ ട്രെയിലറിലും കേരളവും പ്രളയവും, വീഡിയോ കാണാം
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന നോട്ട തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും
അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യ സിനിമ പ്രേമികളുടെ ഹൃദയത്തിൽ കടന്നു കൂടിയ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നോട്ടയുടെ ട്രെയിലര്‍ പുറത്ത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന നോട്ടയിൽ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന നോട്ട തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. മെഹ്റിന്‍ പിര്‍സാദയാണ് നായിക. സത്യരാജ്, നാസര്‍, എം.എസ് ഭാസ്‌ക്കര്‍ എന്നിവര്‍ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കോരളത്തിലുണ്ടായ പ്രളയത്തിന് സമാനമായ ഒരു സീനോടു കൂടിയാണ് ട്രെയിലർ ആരഭിക്കുന്നത്. കൂടാതെ മഴ ശക്തിയായി പെയ്യുന്നതോടെ അണക്കെട്ടുകളിലെ ഷട്ടർ തുറക്കുന്നതമായി ബന്ധപ്പെട്ട ഒരു ഡയലോഗും ട്രെയിലറിൽ ചേർത്തിട്ടുണ്ട്. ഇതിനോടകം തന്നെ നോട്ടയുടെ ട്രെയിലർ 1 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. തമിഴ് താരം സൂര്യയാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. റൗഡിക്ക് തമിഴിലേക്കു സ്വാഗതം എന്ന കുറിപ്പോടെയാണ് ട്രെയിലര്‍ പങ്കുവച്ചത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീൻ ആണ് ചിത്രം നിമ്മിക്കുന്നത്.
കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു!!നടിയുടെ മരണത്തിൽ ദുരൂഹത, പിതാവിന്റെ വെളിപ്പെടുത്തൽ
2011 ൽ പുറത്തിങ്ങിയ അർജുൻ റെഢ്ഡി എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടെ തലവര മാറ്റി മറിച്ചത്. തെലുങ്കിനെ പോലെമറ്റു ഭാഷകളിലും ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങി മമഹനടിയിലും വിജയ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗീതഗോവിന്ദം തീയേറ്ററുകളിൽ മികച്ച പ്രേക്ഷക വിജയം നേടി മന്നേറുകയാണ്..


Click it and Unblock the Notifications