ഫഹദിൻന്റെ അഭിനയം ഓസം!! അദ്ദേഹത്തിന്റെ വലിയ ഫാൻ, ഫഹദിന്റെ അഭിനയത്തിനെ കുറിച്ച് വിജയ്സേതുപതി
സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിൽ ശിൽപ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.
സിനിമയിൽ തന്നെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ഫഹദ് ഫാസിൽ. ഫഹദിന്റെ അഭിനയമാണ് എല്ലാവരേയും ഈ നടനിലേയ്ക്ക് അടുപ്പിക്കുന്നത്. ഇപ്പോഴിത ഫഹദിനോടുളള ആരാധന പങ്കുവെച്ച് തമഴ് താരം വിജയ് സേതുപതി. വനിതയുമായിട്ടുളള അഭിമുഖത്തിലാണ് ഫഹദുമായിട്ട് അഭിനയിച്ചതിന്റെ അനുഭവം അദ്ദേഹം പങ്കുവെച്ചത്. ഫഹദ് ചിത്രമായ തൊണ്ടി മുതലും ദൃക്സാക്ഷിയും കണ്ടതു മുതലാണ് താൻ ഫഹദിന്റെ ആരാധകനായി മാറിയതെന്നും വിജയ് സേതുപതി പറഞ്ഞു.

സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിൽ ഫഹദും ഞാനും ഒരുമിച്ച് എത്തുന്നുണ്ട്. അതിൽ ഡ്രാൻസ് ജെന്ററിന്റെ കഥാപാത്രമാണ് എനിയ്ക്ക്. സൂപ്പർ ഡീലക്സിൽ തങ്ങൾ ഒരുമിച്ചുള്ള രംഗമില്ലെങ്കിൽ പേലും ഫഹദിന്റെ അഭിനയം കാണാൻ താൻ എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ ഓസം അഭിനയമാണ് ഫഹദിന്റേതെന്നും താരം പറഞ്ഞു.
സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിൽ ശിൽപ എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ആരണ്യ കാണ്ഡം' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ ത്യാഗരാജൻ കുമാരരാജ ആണ് ചിത്രം സംവിധാനാനം ചെയ്യുന്നത്. ചിത്രത്തിന്റെ അഡീഷണല്‍ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാരസാമിയും നീലന്‍ കെ ശേഖറും ചേർന്നാണ്. യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം,പി എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്.


Click it and Unblock the Notifications











