ആ സ്‌നേഹം നശിപ്പിക്കരുതെന്ന് അതിയായ ആഗ്രഹമുണ്ട്!! തുറന്ന് പറഞ്ഞ് വിജയ് സേതുപതി

കോളിവുഡിൽ മാത്രമല്ല മോളിവുഡിലും ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും മലയാളത്തിൽ സൂപ്പർ ഹിറ്റാണ്. അത്രയധികം. അത്രയധികം ആരാധകർ അദ്ദേഹത്തിന് മലയാളത്തിലുണ്ട്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ തൃഷ, വിജയ് സേതുപതി ചിത്രമായ 96 കോരളത്തിൽ സൂപ്പർ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ പുറത്തുവന്ന സൂപ്പർ ഡീലക്സും മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു.

vijay sethupathi

വിജയ് സേതുപതി മലയാളത്തിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ മാക്രോണി മത്തായിയിലാണ് താരം അതിഥി വേഷത്തിലെത്തുന്നത്. വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എത്ര ചിത്രങ്ങൾ പുറത്തു വന്നാലും താരത്തെ കാണുമ്പോൾ ആദ്യം മലയാളികളുടെ മനസിൽ ഓടിയെത്തുക 96 ലെ റാമിനെയാണ്. മലയാളത്തിലെത്തിയ അനുഭവം പങ്കുവെയ്ക്കുകയാണ് താരം.

 അൽപം ഭയത്തോടെയുളള  ചുവട് വയപ്പ്

അൽപം ഭയത്തോടെയുളള ചുവട് വയപ്പ്

മലയാള സിനിമ പ്രതിഭാശാലികളുടെ സംഘമമായിട്ടാണ് തനിയ്ക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടേയ്ക്കുള്ള ചുവട് വയ്പ്പ് അൽപം ഭയത്തോടെയാണെന്നും വിജയ് സേതുപതി പറഞ്ഞു. നല്ല ചിത്രങ്ങളാണ് മലയാളത്തിൽ അധികവും പിറവി എടുക്കാറുളളത്. അതിൽ മോളിവുഡ് പ്രവേശനം അൽപം പേടിയുണ്ടാക്കിയിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

 മലയാളി ആരാധകർ

മലയാളി ആരാധകർ

96 എന്ന ചിത്രത്തിലൂടെ മലയാളത്തിൽ കുറെ ആരാധകർ ഉണ്ടായി എന്നു കേട്ടിരുന്നു. അത് ഒരിക്കലും നശിക്കരുതെന്ന് തനിയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് എനിയ്ക്ക് മലയാളം ചിത്രം ചെയ്യാനായില്ലെങ്കിലോ എന്ന പേടി തനിയ്ക്ക് വല്ലാതെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ സസുഷ്മതയോടെയാണ് താൻ മാർക്കോണി മത്തായി എന്ന ചിത്രത്തിലേയ്ക്ക് കടന്നു വന്നതെന്നും താരം പറഞ്ഞു.

വിജയ് സേതുപതിയായി തന്നെ

വിജയ് സേതുപതിയായി തന്നെ

മാർക്കോണി മത്തായി എന്ന ചിത്രത്തിൽ വിജയ് സേതുപതിയായിട്ട് തന്നെയാണ് താൻ എത്തുന്നത്.. തമിഴ് ഭാഷ തന്നെയാണ് ചിത്രത്തിൽ സംസാരിക്കുന്നതും. തന്റെ അഭിനയ ജീവിതത്തിലെ മനോഹരമായൊരു അനുഭവമായിരിക്കും ഈ ചിത്രമെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു. സ്നേഹം സംസാരിക്കുന്ന കഥയാണ് മാർക്കോണി മത്തായി എന്നും നടൻ കൂട്ടിച്ചേർത്തു.

ജയറാമുമൊത്തുളള  അഭിനയം

ജയറാമുമൊത്തുളള അഭിനയം

വിജയ് സേതുപതിയുടെ ആദ്യ ചിത്രം ജയറാമിനൊപ്പമാണ്. ഇതിന്റെ സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിലെ സീനിയർ നടന്മാരിൽ ഒരാളാണ് ജയറാം. അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. സീനിയേഴ്സാണ് സിനിമ രംഗത്തെ ആദ്യ പാഠം. അവരെ കണ്ടു പഠിക്കാനാണ് താൻ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളതെന്നും വിജയ് സേതുപതി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X